അതിശയിപ്പിച്ച് ആധവ്; ഹൂലാഹൂപ്പിങ് നടത്തി റെക്കോർഡിലേക്ക് ഓടിക്കയറിയ കൊച്ചുമിടുക്കൻ

June 12, 2021

സ്റ്റെപ്പുകൾ കയറുക എന്നത് മുതിർന്നവരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഹൂലാഹൂപ്പിങ് ചെയ്‌തുകൊണ്ട്‌ സ്റ്റെപ്പുകൾ കയറുക എന്നതോ..? ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എങ്കിൽ ഇപ്പോഴിതാ ഹൂലാഹൂപ്പിങ് നടത്തി റെക്കോർഡിലേക്ക് ഓടിക്കറിയ ഒരു കൊച്ചുമിടുക്കാനാണ് ചെന്നൈ സ്വദേശിയായ ആധവ് സുകുമാർ എന്ന ഒൻപത് വയസുകാരൻ. സോഷ്യൽ ഇടങ്ങളുടെ മുഴുവൻ അഭിനന്ദനങ്ങളും ഏറ്റുവാങ്ങുകയാണ് ഈ കൊച്ചുമിടുക്കൻ.

18.28 സെക്കൻഡുകൊണ്ടാണ് ആധവ് സ്റ്റെപ്പുകൾ ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് ഓടിക്കയറിയത്. ഒന്നും രണ്ടുമല്ല 50 സ്റ്റെപ്പുകളാണ് ആധവ് ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഓടിക്കയറിയത്. ഇതോടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി ഈ കൊച്ചുമിടുക്കൻ. 23.39 സെക്കൻഡിൽ 50 പടവുകൾ കയറിയ അമേരിക്കൻ സ്വദേശിയായ അശ്രിത ഫർമാൻ എന്ന ആളുടെ റെക്കോർഡറാണ് ഇതോടെ ആധവ് തകർത്തത്.

Read also:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 70 ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്, മരണം 4,002

അതേസമയം വളരെ നിഷ്പ്രയാസം ഈ പടവുകൾ ഓടിക്കയറിയ കൊച്ചുമിടുക്കൻ കഴിഞ്ഞ രണ്ട് വർഷമായി ഇതിന് വേണ്ടിയുള്ള കഠിനമായ പരിശീലനത്തിലായിരുന്നു.

Read also:ഇന്ത്യയിൽ ഇനി ഓക്‌സിജൻ ക്ഷാമം ഉണ്ടാവരുത്; രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി സോനു സൂദ്

Story highlights:boy gets guinness world record in hula hooping