രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 70 ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്, മരണം 4,002

June 12, 2021

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് വലിയ ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 70 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന കണക്ക് ഇത്രയും കുറയുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,93,59,155 ആയി ഉയർന്നിട്ടുണ്ട്. അതേസമയം 4,002 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,67,081 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,311 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,79,11,384 ആയി ഉയർന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമാണ്. നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത് 10,80,690 പേരാണ്.

Read also:പ്രണയഗാനവുമായി ദീപക് ദേവ്, കൂടെച്ചേർന്നുപാടി അനുരാധ; പാട്ടുവേദിയിലെ സംഗീതവിരുന്ന്…

ഇന്ത്യയിൽ ഏറ്റവും അധികം കൊവിഡ് ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. കേരളത്തിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 14,233 പേർക്കാണ്. 15,355 പേര്‍ രോഗമുക്തരായിട്ടുണ്ട്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. 173 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയിട്ടുണ്ട്.

Story highlights; India reports 84332 covid-19 cases