പ്രണയഗാനവുമായി ദീപക് ദേവ്, കൂടെച്ചേർന്നുപാടി അനുരാധ; പാട്ടുവേദിയിലെ സംഗീതവിരുന്ന്…

June 11, 2021

മനോഹരമായ പാട്ടുകൾ ആസ്വാദകർക്ക് സമ്മാനിക്കുന്നത് അതിമനോഹരമായ അനുഭൂതിയാണ്. ചില പാട്ടുകൾ ആഴത്തിൽ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാറുണ്ട്. വരികളിലെ അർത്ഥമോ ആലാപനത്തിലെ മാധുര്യമോ ഒക്കെയായിരിക്കാം ചില പാട്ടുകളെ അത്രമേൽ പ്രിയമുള്ളതാക്കുന്നതും. പ്രേക്ഷകർ കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങളുമായി ഒരു കൂട്ടം കൊച്ചുഗായക പ്രതിഭകൾ മാറ്റുരയ്ക്കാൻ എത്തുന്ന വേദിയാണ് ടോപ് സിംഗർ.

കുരുന്നു ഗായകർക്കൊപ്പം ചിലപ്പോൾ അവരുടെ പ്രിയപ്പെട്ട ജഡ്ജസും മനോഹരമായ പാട്ടുകളുമായി ടോപ് സിംഗർ വേദിയിയെ മനോഹരമാക്കാറുണ്ട്. ഇപ്പോഴിതാ പാട്ട് വേദിയിൽ അതിമനോഹരമായ പ്രണയഗാനവുമായി എത്തുകയാണ് ഗായകൻ ദീപക് ദേവും അനുരാധയും. ഹിന്ദി മെലഡിയുമായാണ് ഇരുവരും പാട്ട് വേദിയിൽ എത്തിയത്. മികച്ച സ്വീകാര്യതയാണ് പാട്ട് വേദിയിൽ എത്തിയ ഇരുവർക്കും ലഭിച്ചതും.

Read also:‘വെണ്ണിലവേ..വെണ്ണിലവേ..’ പാട്ട് പ്രേമികൾ ഹൃദയംകൊണ്ട് ആസ്വദിച്ച ഗാനവുമായി മധു ബാലകൃഷ്ണനും ശക്തിശ്രീയും

ആലാപന മാധുര്യംകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന ഒരു കൂട്ടം കുട്ടിപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ. ഇതിനോടകം നിരവധി ഗായക പ്രതിഭകളെ ടോപ് സിംഗർ വേദി മലയാളികൾക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. ടോപ് സിംഗർ ആദ്യ സീസൺ പോലെത്തന്നെ രണ്ടാമത്തെ സീസണും പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായി മാറിക്കഴിഞ്ഞു.

Story highlights:Deepak dev and Anuradha song