അച്ഛന് മക്കളുടെ വക ഫേസ്‌പാക്ക്- രസികൻ വിഡിയോയുമായി ദീപക് ദേവ്

March 12, 2023

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. ദേവികയും പല്ലവിയുമാണ് ദീപക് ദേവിന്റെ മക്കള്‍. ഇരുവരും ഗായകരാണ്. ഇപ്പോഴിതാ, മക്കൾക്കൊപ്പമുള്ള രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ദീപക് ദേവ്. മകളായ ദേവിക ദീപക് ദേവിന് ഫേസ്‌പാക്ക് ഇട്ടുനൽകുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ രാക്ഷസന്മാർ എന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ..’ എന്ന ക്യാപ്ഷനൊപ്പമാണ് ദീപക് ദേവ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗർ രണ്ടാം സീസണിൽ വിധികർത്താവായി ദീപക് ദേവ് എത്തിയിരുന്നു. അപ്പോൾ പാട്ടുവേദി ഒരു ഗംഭീര സർപ്രൈസ് അദ്ദേഹത്തിനായി ഒരുക്കിയിരുന്നു.  സ്റ്റാർ നൈറ്റ് എന്ന സ്പെഷ്യൽ ഇവന്റിൽ മകൾ ദേവികയെ എത്തിച്ചാണ് ദീപക്കിന് സർപ്രൈസ് നൽകിയത്. വേദിയിൽ പാട്ടുമായി മകളെ കണ്ടതോടെ ആകെ അമ്പരപ്പിലായി ദീപക്.

‘ദി ഗ്രേറ്റസ്റ്റ് ഷോമാനി’ലെ ലോക പ്രസിദ്ധ ഗാനമായ ‘നെവർ എവർ..’ ആലപിച്ചുകൊണ്ടാണ് ദേവിക എത്തിയത്. പാട്ടിലുടനീളം കണ്ണുനിറഞ്ഞ് ആസ്വദിച്ചിരുന്ന ദീപക്, മകളെ ഓടിയെത്തി ആലിംഗനം ചെയ്താണ് സന്തോഷം അറിയിച്ചത്. മാത്രമല്ല, ഇപ്പോഴാണ് ഈ വേദിയിൽ കുട്ടികൾ പാടുമ്പോൾ അവരുടെ അച്ഛനമ്മമാരുടെ മാനസികാവസ്ഥ എനിക്ക് മനസിലായത് എന്ന് ദീപക് പറഞ്ഞതോടെ ടോപ് സിംഗർ വേദിയിൽ കൈയടി ഉയർന്നു.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

അതേസമയം, ക്രോണിക് ബാച്ച്‌ലര്‍, ഉദയനാണ് താരം, നരന്‍, പുതിയ മുഖം, ഉറുമി തുടങ്ങിയ ചിത്രങ്ങിലെല്ലാം സംഗീതസംവിധാനം നിര്‍വഹിച്ച ദീപക് ദേവിന്റെ ഗാനങ്ങള്‍ ഇന്നും ആസ്വാദകമനസ്സുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. 2011-ല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദീപക് ദേവ് സ്വന്തമാക്കിയിട്ടുണ്ട്. ഉറുമി എന്ന ചിത്രത്തിലെ സംഗീതത്തിനായിരുന്നു പുരസ്‌കാരം.

Story highlights- deepak dev shares funny video with daughters