‘എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന സിനിമ’- ‘ഹണി ബീ’ ഓർമ്മകളിൽ ഭാവന

June 9, 2021

ആസിഫ് അലിയുംഭാവനയും അഭിനയിച്ച ‘ഹണി ബീ’ റിലീസ് ചെയ്തിട്ട് എട്ടു വർഷങ്ങൾ പിന്നിടുകയാണ്. സിനിമയിൽ എയ്ഞ്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാവന ഈ അവസരത്തിൽ പ്രിയസിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.

‘മച്ചാനെ മച്ചാനെ മച്ചൂ.. രസകരമായ സവാരിയുടെ എട്ടു വർഷങ്ങൾ …. ഹണി ബീ എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു’- ഭാവനയുടെ വാക്കുകൾ. നിരവധി ചിത്രങ്ങളും ഭാവന ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ആസിഫ് അലി അവതരിപ്പിച്ച സെബാൻ, എയ്ഞ്ചൽ എന്നിവരുടെയും അവരുടെ സുഹൃത്തുക്കളുടെയും കഥ ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ പറഞ്ഞ ചിത്രമാണ് ഹണി ബീ.

ആസിഫ് അലിയുടെയും ഭാവനയുടെയും കരിയർ ഹിറ്റ് ചിത്രമായിരുന്നു ഹണി ബീ. ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, അർച്ചന കവി എന്നിവരാണ് സുഹൃത്തുക്കളായി ചിത്രത്തിൽ അഭിനയിച്ചത്. ലാൽ, സുരേഷ് കൃഷ്ണ, അസിം ജമാൽ എന്നിവർ ഭാവനയുടെ സഹോദരന്മാരായി വേഷമിട്ടു.

Read More: മനോഹര നൃത്തവുമായി മലയാളികളുടെ മീനൂട്ടി; വിഡിയോ

സൗഹൃദത്തെയും പ്രണയത്തെയും കുറിച്ചൊരുക്കിയ ഈ സിനിമ ചെറുപ്പക്കാരിൽ വളരെയധികം ശ്രദ്ധേയമായി. ചിത്രത്തിന്റെ വിജയത്തെ തുടർന്ന് രണ്ടാം ഭാഗവും എത്തി. രണ്ടാം ഭാഗമായ ‘ഹണി ബീ 2: സെലിബ്രേഷൻസ്’ സംവിധാനം ചെയ്തത് ലാൽ ജൂനിയറാണ്. തുടർന്ന് ‘ഹണി ബീ 2.5’ എന്ന മറ്റൊരു ചിത്രവും എത്തി.

Story highlights- bhavana about honey bee movie