ഈ ചിത്രത്തിലുണ്ട് ഒരുകാലത്തെ മലയാളികളുടെ പ്രിയനായിക: ശ്രദ്ധനേടി ചലച്ചിത്രതാരത്തിന്റെ പഴയകാല ചിത്രം

സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സൈബര്‍ ഇടങ്ങളില്‍ ലഭിയ്ക്കാറുള്ളതും. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു ചിത്രമാണ്. ദിവ്യ ഉണ്ണിയുടേതാണ് ഈ ബാല്യകാല ചിത്രം.
മലയാള ചലച്ചിത്രലോകത്ത് ഒരു കാലത്ത് സജീവമായിരുന്നു ദിവ്യ ഉണ്ണി. സ്വയസിദ്ധമായ അഭിനയമികവുകൊണ്ടും അസാധാരണമായ നൃത്ത വൈഭവംകൊണ്ടും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. വിവാഹ ശേഷം സിനിമാരംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന ദിവ്യ ഉണ്ണി നൃത്തത്തില്‍ സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ താരം നൃത്തവിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.
Read more: പ്രായം അഞ്ച് വയസ്സ്; ആംഗ്യഭാഷ പഠിപ്പിക്കുന്ന കുഞ്ഞ് അധ്യാപകന്
ദിവ്യഉണ്ണി തന്നെയാണ് തന്റെ പഴയകാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. എണ്‍പതുകളിലെ ഒരു സീരിയല്‍ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് ഈ ഫോട്ടോ. ഷൂട്ടിങ് ലൊക്കേഷനില്‍ അമ്മയുടെ മടിയിലിരിക്കുന്ന ദിവ്യഉണ്ണിയെ ഫോട്ടോയില്‍ കാണാം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലാസിക്കല്‍ നര്‍ത്തകിയായ ദിവ്യ ഉണ്ണി നൃത്ത അധ്യാപിക കൂടിയാണ്.
Story highlights: Childhood photo of actress Divyaunni