ആശുപത്രിയില്‍ കിടക്കയില്‍ നിന്നും പുഞ്ചിരിയോടെ എറിക്സണ്; സെല്‍ഫി ചിത്രം ഏറ്റെടുത്ത് കായികലോകം
സൈബര്‍ ഇടങ്ങളില്‍ നിറയുകയാണ് ഫുട്ബോള്‍ താരം ക്രിസ്റ്റിയന്‍ എറിക്സണ് പങ്കുവെച്ച ഒരു സെല്‍ഫി ചിത്രം. ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ എറിക്സണുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി. ഇപ്പോഴിതാ ആരാധകര്‍ക്ക് ആശ്വാസം പകരുകയാണ് ആശുപത്രിയില്‍ കിടക്കയില്‍ നിന്നുള്ള എറിക്സണിന്റെ സെല്‍ഫി ചിത്രം. താരത്തിന്റെ മുഖത്തെ ചിരി പ്രതീക്ഷയും കരുത്തുമാണ്.
യൂറോ കപ്പ് ഫുട്ബോളില്‍ ഫിന്ലാന്റിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് ഗ്രൗണ്ടില്‍ കുഴഞ്ഞു വീണത്. കായിക ലോകത്തെ സംബന്ധിച്ചിടത്തോളം ഏറെ ഹൃദയഭേദകമായ നിമിഷങ്ങളായിരുന്നു അത്. ഹൃദയാഘാതമായിരുന്നു കാരണം. ഏറെ നേരം മത്സരം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. താരം അപകടനില തരണം ചെയ്തതിന് ശേഷമാണ് മത്സരം പുനഃരാരംഭിച്ചത്.
Read more: ഉലകനായകന്റെ വേറിട്ട ഗെറ്റപ്പുകള്‍; ‘ദശാവതാര’ത്തില്‍ ഉള്‍പ്പെടാതെ പോയ ലുക്ക്
തുടര്‍ന്ന് ആശുപത്രിയിലായിരുന്നു താരം. ‘സുഖമായിരിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ആശുപത്രിയില്‍ നിന്നും തന്റെ ആദ്യ ചിത്രം താരം പങ്കുവെച്ചത്. ‘ലേകത്തിന്റെ പലയിടങ്ങളില്‍ നിന്നുമെത്തിയ എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി. ഞാനും എന്റെ കുടുംബവും ഏറെ വിലമതിക്കുന്നുണ്ട് ആ സന്ദേശങ്ങളെ. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാന്‍ സുഖമായിരിക്കുന്നു. എന്നാല്‍ ഇനിയും ചില പരിശോധനകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ ഡെന്മാര്ക്കിനായി ആരവമുയര്‍ത്താന്‍ ഞാന്‍ ഉണ്ടാകും’ എന്നാണ് ഫോട്ടോയ്ക്കൊപ്പം എറിക്സണ് കുറിച്ചത്.
Story highlights: Christian Eriksen selfie from hospital