‘കോൾഡ് കേസ്’ ജൂൺ 30ന് ആമസോണിൽ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നത് തുടരുകയാണ്. രോഗബാധ ഇനിയും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസ് ഒടിടി റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്ന് നിർമാതാവ് അറിയിച്ചിരുന്നു. ഇപ്പോഴിതാ, ആമസോണിലൂടെ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’. ചിത്രത്തിൽ എസിപി സത്യജിത് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read More: ‘നസ്രിയ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുകയാണ്’- ഹൃദ്യമായ കുറിപ്പുമായി ഫഹദ് ഫാസിൽ

സത്യം, മുംബൈ പോലീസ്, ടമാർ പടാർ, മെമ്മറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് കോൾഡ് കേസ്. അതേസമയം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’.

Story highlights- cold case release date announced