സംസ്ഥാനത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍; ഉത്തരവ് പുറത്തിറങ്ങി

June 28, 2021
Covid vaccination for 18 plus category in Kerala

കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് നാം. വൈറസ് വ്യാപനം പൂര്‍ണമായും നയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തമായി പുരോഗമിക്കുകയാണ് കേരളത്തില്‍. വാക്‌സിനേഷനാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്ന്.

കേരളത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള രോഗബാധിതര്‍ക്കും മുന്‍ഗണനാ വിഭാഗക്കര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ ഇനി മുതല്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read more: അന്ന് അച്ഛന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടപ്പോള്‍ പറഞ്ഞ ആ വാക്കുകള്‍ പ്രചോദനമായി; അങ്ങനെ ആനി പൊലീസ് കുപ്പായത്തിലെത്തി- അറിയാം ആ ജീവിതം

പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും മുന്‍ഗണനാ വ്യത്യാസമില്ലാതെ ഒരു ബ്ലോക്കായി തിരിച്ച് ഇനി വാക്‌സിന്‍ നല്‍കും. ഡിസംബര്‍ മാസത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Story highlights: Covid vaccination for 18 plus category in Kerala