നർത്തന മുദ്രകളെല്ലാം ഹൃദിസ്ഥമാണ് ഈ മിടുക്കിയ്ക്ക്; പാട്ടുവേദിയിൽ മേഘ്‌നക്കുട്ടിക്ക് കൈയടി
മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു ടോപ് സിംഗർ സീസൺ 2. ഒട്ടേറെ കുരുന്നുകളാണ് പാട്ടുവേദിയിലൂടെ ശ്രദ്ധേയരായി മാറിയത്. കുട്ടിപ്പാട്ടുകാരിൽ കുറുമ്പുകൊണ്ട് ഇഷ്ടം നേടിയ മത്സരാർത്ഥിയാണ് മേഘ്‌ന സുമേഷ്.
പാട്ടിനൊപ്പം ചെറിയ പ്രായത്തിൽ തന്നെ നൃത്തത്തിലും മേഘ്‌ന കഴിവുതെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, നൃത്തത്തിലെ കൈമുദ്രകൾ വിവരിക്കുകയാണ് കൊച്ചുമിടുക്കി. പാട്ടുവേദിയിലെ ഒരു അസുലഭ നിമിഷത്തിലാണ് മേഘ്‌ന മുദ്രകൾ പങ്കുവെച്ചത്. കഥകളി തുടങ്ങിയ നൃത്യനാട്യാദികൾക്ക് സാധാരണ കേരളത്തിൽ പ്രായോഗിക രൂപത്തിൽ കാണിച്ചുവരുന്ന ഇരുപത്തിനാലു അടിസ്ഥാനമുദ്രകളാണ് മേഘ്‌ന വേദിയിൽ കാഴ്ചവയ്ക്കുന്നത്.
ടോപ് സിംഗർ സീസൺ 2വിലെ കുഞ്ഞു ഗായകരെല്ലാം പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. പാട്ടുകളും വിശേഷങ്ങളുമായി എല്ലാവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ് മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.
Story highlights- dancing skill of mekhna