അപകടത്തിൽപ്പെടുന്നവർക്ക് കരുതലായി എത്തുന്ന ഡോക്ടർ; ഇതിനോടകം ജീവൻ രക്ഷിച്ചത് ആയിരക്കണക്കിന് ആളുകളുടെ…
വാഹനാപകടങ്ങൾ ഇന്ന് സ്ഥിരമായി കാണുന്ന ഒന്നാണ്. നിരവധിപ്പേരാണ് അപകടങ്ങളെത്തുടർന്ന് മരണത്തിന് കീഴ്‌പ്പെടുന്നത്. അമിതവേഗതയും സുരക്ഷിതമല്ലാത്ത റോഡുകളും അശ്രദ്ധയുമൊക്കെയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണം. എന്നാൽ അപകടത്തിൽപെടുന്നവർക്ക് താങ്ങായി എത്തുന്ന ഡോക്ടറാണ് ഡോ. സുബ്രതോ ദാസ്.
അപകടത്തിൽപ്പെട്ടവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സഹായകമായി എത്തുന്നയാളാണ് ഡോ. സുബ്രതോ ദാസ്. കഴിഞ്ഞ പതിനേഴ് വർഷങ്ങൾക്ക് മുൻപ് ഡോ. സുബ്രതോ ദാസിന്റെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങളാണ് ഈ ചിന്തയ്ക്ക് കാരണമായത്. ഒരിക്കൽ അഹമ്മദാബാദിലൂടെ ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു സുബ്രതോ ദാസ്. കനത്ത മഴയുള്ള ആ രാത്രിയിൽ അവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു അവർ സഞ്ചരിക്കുകയായിരുന്ന വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സഹായത്തിനായി ഇവർ പലരെയും വിളിച്ചെങ്കിലും ആരും എത്തിയില്ല. ഏകദേശം അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് യാത്രക്കാരിൽ ഒരാൾ ഇവർക്ക് സഹായ ഹസ്തവുമായി എത്തിയത്.
ഈ സംഭവത്തിന് ശേഷം നിരത്തുകളിൽ വാഹനാപകടത്തിൽപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് ആസ്ഥാനമായുള്ള എൻജിഒ ആയ ലൈഫ്‌ലൈൻ ഫൗണ്ടേഷൻ സുബ്രതോ ദാസ് ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അടിയന്തര ആംബുലൻസ് സേവനവും ആരംഭിച്ചു. ഇപ്പോൾ ഇന്ത്യയിൽ ഉടനീളം 25 ലധികം സംസ്ഥാനങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. ഇതിന്റെ ഫലമായി നിരവധിപ്പേരുടെ ജീവൻ രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം ഡോക്ടറുടെ ഈ നന്മനസിന് ആദരമായി അദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
Story Highlights: dr subroto das saves thousands of lives