കൊച്ചുമകളെ അണിയിച്ചൊരുക്കുന്ന മമ്മൂട്ടി; ചിത്രം പങ്കുവെച്ച് ദുൽഖർ സൽമാൻ

June 20, 2021

സിനിമാലോകത്ത് വളരെയധികം സ്വാധീനമുണ്ടെങ്കിലും ദുൽഖർ സൽമാന് വേണ്ടി അതൊന്നും ഉപയോഗിക്കാതെ, മകന്റെ കഴിവിൽ വിശ്വസിച്ച അച്ഛനാണ് മമ്മൂട്ടി. ദുൽഖറിന് ഒപ്പമുള്ള ചിത്രങ്ങൾ പോലും പങ്കുവയ്ക്കാറില്ലാത്ത മമ്മൂട്ടി കൊച്ചുമകൾ മറിയവുമായുള്ള ആത്മബന്ധം ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വീട്ടിലെ മനോഹരമായൊരു നിമിഷം അന്താരാഷ്ട്ര പിതൃ ദിനത്തിൽ പങ്കുവയ്ക്കുകയാണ് ദുൽഖർ സൽമാൻ.

മറിയത്തിനു മുടി കെട്ടികൊടുക്കുകയാണ് മമ്മൂട്ടി.അടിക്കുറുപ്പിന്റെ ആവശ്യമില്ല എന്നാണ് ചിത്രത്തിനൊപ്പം ദുൽഖർ സൽമാൻ കുറിക്കുന്നത്. ദുൽഖറിന്റെയും അമാലിന്റെയും മകളാണ് മറിയം അമീറാ സൽമാൻ. അടുത്തിടെ നാലാം പിറന്നാൾ ആഘോഷിച്ച മറിയത്തിന്റെ ചിത്രം മമ്മൂട്ടിയും പങ്കുവെച്ചിരുന്നു.

Read More: ഒറ്റനോട്ടത്തിൽ ബുക്ക് ഷെൽഫ്; ‘സൂക്ഷിച്ച് നോക്കെടാ ഉണ്ണീ..’ എന്ന് മഞ്ജു വാര്യർ

ആരാധകർക്ക് ദുൽഖറിനെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് ദുൽഖറിന്‍റേയും അമാലിന്‍റേയും കുഞ്ഞുമാലാഖ മറിയം അമീറ സൽമാനും. മറിയത്തിന്റെ പിറന്നാൾ ആഘോഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. 2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാനും അമാലിനുമായി പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്‍റെ ജനനവാര്‍ത്ത പങ്കുവെച്ചുകൊണ്ട് സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു, എനിക്കൊരു രാജകുമാരിയെ ലഭിച്ചിരിക്കുന്നുവെന്നായിരുന്നു അന്ന് ദുൽഖര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നത്.

Story highlights- dulquer salmaan’s fathers day special photo