ഇത് കുഞ്ഞുമകന് വേണ്ടി ഒരു അച്ഛന് തയാറാക്കിയ സൂപ്പര്‍ ലംബോര്‍ഗിനി: വിഡിയോ
മക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റികൊടുക്കുന്നത് മാതാപിതാക്കളെ സംബന്ധിച്ച് അല്പം സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ പലതരത്തിലുള്ള കളിപ്പാട്ടങ്ങളും മക്കള്‍ക്കായി പല മാതാപിതാക്കളും വാങ്ങി നല്കുന്നു. എന്നാല്‍ മകന് വേണ്ടി ഒരു സൂപ്പര്‍ കാര്‍ തന്നെ നിര്‍മിച്ചിരിക്കുകയാണ് ഒരു അച്ഛന്. വാഹനങ്ങളോട് ഏറെ താല്പര്യം പ്രകടിപ്പിച്ച മകന് വേണ്ടി ഈ അച്ഛന് തയാറക്കിയത് സൂപ്പര്‍ ലംബോര്‍ഗിനി കാര്‍ തന്നെ.
ട്രുവോങ് വാന്‍ ഡാവോ എന്നയാളാണ് മകന് വേണ്ടി കാര്‍ നിര്‍മിച്ചത്. ഒരു മരപ്പണിക്കാരനായ ഇദ്ദേഹം വിയറ്റ്നാം സ്വദേശിയാണ്. ഈ ലംബോര്‍ഗിനിയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധിപ്പേര്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നു.
Read more: കാടിനുള്ളിലെ ഡാന്‍സിങ് ലെമുര്‍: അപൂര്‍വ വിഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെ
ഒരു കളിപ്പാട്ടം എന്നതിലുപരി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണ് ഈ ലംബോര്‍ഗിനി. കാഴ്ചയിലും സുന്ദരന്‍. റിമോട്ട് ഉപയോഗിച്ചാണ് വാഹനത്തിന്റെ നിയന്ത്രണം സാധ്യമാകുക. കെട്ടിലും മട്ടിലുമെല്ലാം ലംബോര്‍ഗിനിക്ക് ഒപ്പംതന്നെ നില്‍പ്പുണ്ട് ഈ കുഞ്ഞന്‍ കാര്‍ എന്നതും ശ്രദ്ധേയമാണ്.
മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഈ കാറിന്റെ വേഗത. സ്പീഡോമീറ്ററും ഘടിപ്പിച്ചിട്ടുണ്ട് കാറില്‍. മാത്രമല്ല എല്‍ഇഡി ലൈറ്റുകളും മറ്റും ഘടിപ്പിച്ച് കൂടുതല്‍ സുന്ദരമാക്കിയിട്ടുമുണ്ട്. കാര്‍ നിര്‍മിക്കുന്നതിന്റെ വിഡിയോയും ട്രുവോങ് വാന്‍ ഡാവോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Story highlights: Father build a Lamborghini to his son