വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന വീടുകൾ; മനംകവർന്ന് ബെനിനിലയിലെ തടാക ഗ്രാമങ്ങൾ
ഒരേസമയം അത്ഭുതവും ആകാംഷയും സമ്മാനിക്കുന്നതാണ് ഫ്ളോട്ടിങ് വില്ലേജുകൾ. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഇത്തരം മനോഹരമായ ഫ്ളോട്ടിങ് ഗ്രാമങ്ങൾ കാണാനാകും. കൗതുകം നിറഞ്ഞ ഈ പ്രദേശങ്ങൾ തേടി എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കുറവല്ല.
ഫ്ളോട്ടിങ് വില്ലേജുകളിൽ ഏറ്റവും മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരിടമാണ് ആഫ്രിക്കൻ രാജ്യമായ ബെനിനിലയിലെ ഗാൻവി ഗ്രാമം. ടോഫിൻ വംശജർ താമസിക്കുന്ന ഗാൻവി വില്ലേജ് ‘ആഫ്രിക്കയിലെ വെനീസ്’ എന്നും അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ ഈ പ്രദേശവാസികൾ ഫ്ളോട്ടിങ് വീടുകളിലാണ് താമസിക്കുന്നത്. വീടുകൾക്ക് പുറമെ ആശുപത്രി, സ്കൂൾ, ഷോപ്പുകൾ, ഹോട്ടൽ എന്നിവയും വെള്ളത്തിന് മുകളിലാണ് സ്ഥിതിചെയ്യുന്നത്.
Read also:ഈ വർഷത്തെ മികച്ച ചിത്രം: ജെസിബിയുടെ കൈയിൽ ഇരുന്ന് നദിയിലൂടെ യാത്ര ചെയ്യുന്ന ആരോഗ്യപ്രവർത്തകർ
മത്സ്യബന്ധനമാണ് ഇവിടുത്തെ ഗ്രാമവാസികളുടെ പ്രധാന വരുമാന മാർഗം. വെള്ളത്തിന് മുകളിൽ നിരവധി വീടുകളും കടകളും സ്ഥിതിചെയുന്നതുകൊണ്ടുതന്നെ വഞ്ചികളിലൂടെയും വള്ളങ്ങളിലൂടെയുമാണ് ഇവിടുത്തുകാർ സഞ്ചരിക്കുന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നായി മാറിയ ഇവിടം രാജ്യത്തെ ഏറ്റവും വലിയ തടാകഗ്രാമങ്ങളിൽ ഒന്നാണ്.
വിയറ്റ്നാമിലെ ഹലോങ് ബേ, ഫിലിപ്പെൻസിലെ ഡേ അസൻ, ലാറ്റിനമേരിക്കയിലെ യൂറോസ്, കംബോഡിയയിലെ ടോൺലി സാപ് തുടങ്ങി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഇത്തരം മനോഹരമായ ഫ്ളോട്ടിങ് വില്ലേജുകൾ ഉണ്ട്.
Story Highlights; Floating village of Ganvi