ഈ വർഷത്തെ മികച്ച ചിത്രം: ജെസിബിയുടെ കൈയിൽ ഇരുന്ന് നദിയിലൂടെ യാത്ര ചെയ്യുന്ന ആരോഗ്യപ്രവർത്തകർ

June 9, 2021

രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കൊറോണ വൈറസ് പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ആരോഗ്യപ്രവർത്തകരും അധികൃതരുമടക്കം കൊറോണയെ തുരത്താനുള്ള കഠിനമായ ശ്രമത്തിലാണ്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളുടെ മുഴുവൻ കൈയടി നേടുകയാണ് ഒരു കൂട്ടം കൊവിഡ് പോരാളികൾ. ലഡാക്ക് എംപി ജംയാങ് സെറിങ് നംഗ്യാൽ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഒരു കൂട്ടം ആരോഗ്യപ്രവർത്തകർ ലഡാക്കിലെ നദി കടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.ഈ പ്രദേശത്തേക്കുള്ള യാത്ര വളരെ ക്ലേശമേറിയതാണ്. അതിനാൽ ജെസിബിയുടെ കൈയിൽ ഇരുന്നാണ് ഇവർ നദിയിലൂടെ യാത്ര ചെയ്യുന്നത്. പിപിഇ കിറ്റ് അണിഞ്ഞാണ് ഇവർ യാത്ര ചെയ്യുന്നത്. ഏത് പ്രതികൂല സാഹചര്യങ്ങളെയും അർപ്പണമനോഭാവത്തോടെ നേരിടുന്ന കൊവിഡ് മുന്നണി പോരാളികളുടെ ആത്മാർത്ഥതയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.

Read also; നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്; ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ടൊവിനോയും പൃഥ്വിരാജും

അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രത്തെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. ഈ മഹാമാരിക്കാലത്ത് സ്വന്തം ആരോഗ്യം മറന്നും സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് മിക്കവരും. അതേസമയം ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്നും കൊവിഡ് പോരാളികളെ പോലെത്തന്നെ ഈ ജെസിബി ഡ്രൈവറും അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.

Story Highlights:health workers crossing ladakh river in an earth mover