നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്; ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ടൊവിനോയും പൃഥ്വിരാജും

June 9, 2021
Tovino and Prithviraj against attack on doctors

നാം വലിയൊരു പോരാട്ടത്തിലാണ്. കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തില്‍. കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടര്‍മാര്‍. എന്നാല്‍ പലതരത്തിലുള്ള അതിക്രമങ്ങളും ഡോക്ടര്‍മാര്‍ നേരിടേണ്ടിവരുന്നുണ്ട്. അത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നു.

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്രതാരങ്ങളായ ടൊവിനോയും പൃഥ്വിരാജും. സമൂഹാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. ‘ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്’ എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനമാണ് താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവര്‍ക്കും പുറമെ മറ്റ് താരങ്ങളും ഈ ആഹ്വാനത്തില്‍ പങ്കാളികളാകുന്നുണ്ട്.

Read more: വക്കീല്‍ പഠനത്തോടൊപ്പം പൊറോട്ടയടിയും: സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ അനശ്വരയാണ് താരം

പല ആശുപത്രികളിലും കൊവിഡ് രോഗികള്‍ മരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നത്. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിഷേധമറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.

Story highlights: Tovino and Prithviraj against attack on doctors