എൽസ ഡോളിന്റെ പേരിൽ ഒരു കുഞ്ഞു പിണക്കം; ചൂരലെന്നു കേട്ടതേ പെട്ടെന്നൊരു ഇണക്കവും- രസികൻ വിഡിയോ
പാട്ടിന്റെ കിളികൊഞ്ചലുകൾക്ക് ഒപ്പം പിണക്കങ്ങളും പതിവാണ് കുഞ്ഞു പാട്ടുകാരുടെ വേദിയായ ടോപ് സിംഗറിൽ. സമപ്രായക്കാരായ ഒട്ടേറെ കുട്ടികൾ മത്സരാർത്ഥികളായി ഉള്ളതുകൊണ്ട് സൗഹൃദവും കുഞ്ഞു കുഞ്ഞു വഴക്കുകളും പിണക്കവുമൊക്കെ ഇവിടെ പതിവാണ്.
പാട്ടുവേദിയിലെ അടുത്ത സുഹൃത്തുക്കളും ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളുമാണ് മിയ, മേഘ്‌ന, ദിയ എന്നിവർ. കളിചിരികൾക്കിടയിൽ ദിയ എന്നും ഓരോ പരാതിയുമായാണ് എത്താറുള്ളത്. മിയയും മേഘ്‌നയും പിണങ്ങി എന്നതാണ് ദിയയുടെ പ്രധാന പരാതി.
ഒരു പാവയുടെ പേരിൽ മൂന്നുപേരും കൂടി പിണങ്ങിയതോടെ ആ പിണക്കം തീർക്കാൻ ജഡ്ജസ് തന്നെ മുന്നിട്ടിറങ്ങി. മിയയുടെ എൽസ ഡോൾ ദിയ തരുന്നില്ല എന്നതാണ് പിണക്കത്തിന്റെ കാരണമായി പറയുന്നത്. രസകരമായി പരാതി പറച്ചിൽ മാത്രം മുന്നേറുമ്പോൾ പിണക്കത്തിന് അവസാനം കാണാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ജഡ്ജസ്.
Read More: ‘പീലിയേഴും വീശിവാ…’ സ്വരമാധുരിയിൽ അതിശയിപ്പിച്ച് ആൻ ബെൻസൺ
ഒടുവിൽ എം ജി ശ്രീകുമാർ ചൂരൽ പ്രയോഗമെന്നു പറഞ്ഞതേ മൂന്നുപേരും പിണക്കവും മറന്ന് ഒന്നായി. രസകരമായ വിഡിയോ പ്രേക്ഷകർക്കിടയിൽ ചിരി പടർത്തുകയാണ്.
Story highlights- funny fight between top singer contestants