‘പീലിയേഴും വീശിവാ…’ സ്വരമാധുരിയിൽ അതിശയിപ്പിച്ച് ആൻ ബെൻസൺ

June 8, 2021

‘പീലിയേഴും വീശി വാ… സ്വരരാഗമാം മയൂരമേ…’പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലെ അതിമനോഹര ഗാനവുമായി സംഗീത പ്രേമികളുടെ മുഴുവൻ ഹൃദയം കവരുകയാണ് പാട്ട് വേദിയിലെ കൊച്ചു ഗായിക ആൻ ബെൻസൺ. മലയാളികൾ നെഞ്ചേറ്റിയ പ്രിയഗാനങ്ങളിൽ ഒന്നാണിത്. ബിച്ചു തിരുമലയുടെ വരികൾക്ക് കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനം സിനിമയിൽ ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവർ ചേർന്നാണ്.

അതിശയിപ്പിക്കുന്ന ആലാപനമാധുര്യം കൊണ്ട് പാട്ട് വേദിയെ സംഗീത സാന്ദ്രമാക്കാറുണ്ട് ടോപ് സിംഗർ വേദിയിലെ കുട്ടി ഗായിക ആൻ ബെൻസൺ. അടിച്ചുപൊളി ഗാനങ്ങളും മെലഡിയുമെല്ലാം ഭദ്രമാണ് ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ. നേരത്തെ ബിടിഎസ് ഡൈനാമൈറ്റ് പെർഫോമൻസുമായി പാട്ടുവേദിയെ അതിശയിപ്പിച്ചതാണ് ഈ കൊച്ചുഗായിക.

Read also: അത്ഭുതമായി വേരിൽ ഒരുങ്ങിയ പാലം; ലിവിങ് റൂട്ട് ബ്രിഡ്ജിലൂടെ ദിവസേന സഞ്ചരിക്കുന്നത് ആയിരക്കണക്കിന് ആളുകൾ

സംഗീതാസ്വാദകരുടെ മനം കവർന്ന നിരവധി കുട്ടിപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. പാട്ടും നൃത്തവും സ്കിറ്റുമൊക്കെയായി നിരവധി കുട്ടികുറുമ്പുകളാണ് ടോപ് സിംഗർ വേദിയിൽ എത്തുന്നത്. സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങളുമായി എത്തുന്ന കുട്ടികുറുമ്പുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ വേദി ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞു. ആലാപനമികവിനപ്പുറം നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും കുസൃതികൾക്കൊണ്ടും ടോപ് സിംഗർ വേദി ഏറെ മനോഹരമാണ്.

Story Highlights: Top Singer Ann Benson perfomance