പാഴ്ക്കടലാസ് ശേഖരിച്ച് പുരസ്‌കാരം നേടി കൊച്ചുമിടുക്കി; പ്രകൃതി സംരക്ഷണം ലക്ഷ്യമെന്ന് നിയ
പാഴ് കടലാസുകൾ ശേഖരിച്ച് പുരസ്‌കാരം നേടിയിരിക്കുകയാണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ നിയ ട്രീസ ടോണി എന്ന കൊച്ചുമിടുക്കി. ഒന്നും രണ്ടുമല്ല 13,000 കിലോഗ്രാമോളം കടലാസ് ശേഖരിച്ചാണ് എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ്പിന്റെ എമിറേറ്റ്സ് റീസൈക്ലിങ് പുരസ്‌കാരം നിയ സ്വന്തമാക്കിയത്. വിവിധ ഇടങ്ങളിൽ നിന്നുമായി ശേഖരിച്ച പാഴ്ക്കടലാസുകളും പ്ലാസ്റ്റിക്കുകളും പുനരുപയോഗത്തിനായാണ് ഉപയോഗിക്കുന്നത്.
Read also:വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിൽ നിന്നും അത്ഭുതങ്ങൾ വിരിയിച്ച് മൺവീർ; പിന്നിൽ ചെറുതല്ലാത്തൊരു കാരണവും…
ദുബായിൽ സ്ഥിരതാമസമാക്കിയ നിയയുടെ മാതാപിതാക്കൾ എറണാകുളം സ്വദേശികളാണ്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ നിയയ്ക്ക് ചെറുപ്പം മുതലേ പരിസ്ഥിതി സംരക്ഷണത്തിൽ വലിയ താത്പര്യമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നിന്നും വലിച്ചെറിയപ്പെടുന്ന പാഴ്വസ്തുക്കളും പ്ലാസ്റ്റിക്കുകളും നിയ ശേഖരിക്കാറുണ്ട്.
കുട്ടികൾ പരിസ്ഥിതിക്കായി പ്രവർത്തിക്കുന്നത് കൂടുതൽ സന്തോഷം തരുന്ന കാര്യമാണെന്നും ഇതിനായി കുട്ടികളെ പ്രോത്‌സാഹിപ്പിക്കണമെന്നുമാണ് എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ്പ് സിഇഒ അഭിപ്രായപ്പെടുന്നത്. അതേസമയം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ പ്രകൃതിയ്ക്ക് വലിയ രീതിയിലുള്ള ദോഷമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കിന്റ ഉപയോഗം കുറയ്ക്കാനും പ്ലാസ്റ്റിക് പുനരുപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
Story Highlights:girl bags emirates recycling award by managing 13000 kg waste