വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിൽ നിന്നും അത്ഭുതങ്ങൾ വിരിയിച്ച് മൺവീർ; പിന്നിൽ ചെറുതല്ലാത്തൊരു കാരണവും…

June 7, 2021

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്രമരഹിതമായി വര്‍ധിച്ചു വരികയാണ് രാജ്യത്ത്. പ്രകൃതിയ്ക്ക് വലിയ രീതിയിൽ ദോഷമാകുന്ന പ്ലാസ്റ്റിക് ഉപയോഗശേഷം എന്ത് ചെയ്യണം എന്ന് ചിന്തിക്കുന്നവർ ഇന്നും നിരവധിയാണ്. ഉപയോഗശേഷം പ്ലാസ്റ്റിക് സംസ്‌കരിച്ചെടുത്ത് മറ്റ് പല പുതിയ വസ്തുക്കൾ തയാറാക്കുന്നവരെയും നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉപയോഗിച്ച് ആർട്ട് വർക്കുകൾ ചെയ്ത് സോഷ്യൽ ഇടങ്ങളുടെ കൈയടി വാങ്ങിക്കുകയാണ് ഡൽഹി സ്വദേശിയായ മൺവീർ സിങ്.

പ്ലാസ്റ്റിക്ക് മൂലം പ്രകൃതിയ്ക്ക് ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് മൺവീർ ഈ വ്യത്യസ്തമായ മാതൃക സ്വീകരിച്ചത്. ആർട്ടിസ്റ്റും അധ്യാപകനുമായ മൺവീർ 2018 മുതലാണ് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിക്കാൻ തുടങ്ങിയത്. സുഹൃത്തുക്കളോടും അയൽക്കാരോടും പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതെ സൂക്ഷിക്കാനാണ് ആദ്യം മൺവീർ ആവശ്യപ്പെട്ടത്. പിന്നീട് 15 ദിവസത്തിലൊരിക്കൽ അവ ശേഖരിക്കാനും തുടങ്ങി. ഇന്നിപ്പോൾ ഒരു ആർട്ടിസ്റ്റിന് പെയിന്റ് പോലെയാണ് മൺവീറിന് പ്ലാസ്റ്റിക്. അവ ഉപയോഗിച്ചാണ് മൺവീർ കലാസൃഷ്ടികൾ ഒരുക്കുന്നത്.

Read also:‘അമ്മൂമ്മക്കിളി വായാടി…’ശബ്ദത്തിലെ മാജിക്കിനൊപ്പം അതിമനോഹരമായി ആടിപ്പാടി ദേവനക്കുട്ടി, ക്യൂട്ട് വിഡിയോ

മൺവീറിന്റെ ഓരോ കലാസൃഷ്ടികളും മ്യൂസിയത്തിലും ആർട്ട് ഗഗ്യാലറികളിലും പ്രദർശിപ്പിക്കാറുണ്ട്. ഓരോന്നും നൽകുന്ന നൽകുന്ന സന്ദേശം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയ്ക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചാണ്. ഇതിനോടകം പതിനൊന്ന് കലാസൃഷ്ടികൾ മൺവീർ ഉണ്ടാക്കിക്കഴിഞ്ഞു. ഓരോന്നും പൂർണമാകാൻ മാസങ്ങളോളം എടുത്തിട്ടുണ്ട്. ഈ വസ്തുക്കൾ ഒക്കെ അഴുകുന്നതിന് നൂറു കണക്കിന് വർഷങ്ങൾ എടുക്കുന്നു എന്നാണ് മൺവീർ പറയുന്നത്. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കിന്റ ഉപയോഗം കുറയ്ക്കാനും പ്ലാസ്റ്റിക് പുനരുപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് തന്റെ ഉദ്ദേശമെന്നും മൺവീർ പറയുന്നു.

Story highlights:artwork from plastic wastes