‘അച്ഛനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഞാൻ എത്രമാത്രം ഭാഗ്യവാനാണ്’- സുരേഷ് ഗോപിക്ക് ഗോകുലിന്റെ പിറന്നാൾ ആശംസ
ഒരുകാലത്ത് മലയാള സിനിമ ലോകത്തിന്റെ നെടുംതൂണുകളിൽ ഒരാളായിരുന്നു സുരേഷ് ഗോപി. പിന്നീട് അദ്ദേഹം നിറഞ്ഞു നിന്നത് ടെലിവിഷൻ അവതാരകനായും രാഷ്ട്രിയക്കാരനായുമാണ്. ഒരു വ്യക്തി എന്ന നിലയിൽ സാധാരണക്കാർക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നയാളാണ് സുരേഷ് ഗോപി. ഇടവേളയ്ക്ക് ശേഷം അഭിനയലോകത്തേക്ക് സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. നിരവധി സിനിമകളിലാണ് താരം വേഷമിടുന്നത്. അതിനൊപ്പം പിറന്നാൾ നിറവിലുമാണ് താരം.
ഇപ്പോഴിതാ, അച്ഛന് പിറന്നാൾ ആശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകൻ ഗോകുൽ സുരേഷ്. ‘പാപ്പനിലെ ഈ ചിത്രം പങ്കുവയ്ക്കുമ്പോൾ, അച്ഛനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഞാൻ എത്രമാത്രം ഭാഗ്യവാനാണ് എന്ന് ചിന്തിക്കുകയാണ്. വീട്ടിൽ ഒരു സൂപ്പർഡാഡായും സ്‌ക്രീനിലെ കഥാപാത്രങ്ങളായും കാണുന്നതുമെല്ലാം ഭാഗ്യമാണ്. എല്ലാത്തിനും നന്ദി, ജന്മദിനാശംസകൾ അച്ഛാ..’. പാപ്പനിൽ അച്ഛനും മകനും ഒന്നിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളിലൂടെയും തനി നാടൻ കഥാപാത്രങ്ങളിലൂടെയുമൊക്കെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ സുരേഷ് ഗോപിയുടെ തനി പകർപ്പാണ് മകൻ ഗോകുൽ സുരേഷ്.
read More: കോടതി കയറിയ കോഴി; ഇതൊരു അപൂര്‍വ സംഭവം, രസകരവും: വിഡിയോ
അതേസമയം, 2015ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയില്‍ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ് നടത്തിയത്.
അച്ഛനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഞാൻ എത്രമാത്രം ഭാഗ്യവാനാണ്