കോടതി കയറിയ കോഴി; ഇതൊരു അപൂര്‍വ സംഭവം, രസകരവും: വിഡിയോ

June 26, 2021
Hen in court viral story

കോടതി കയറിയ കോഴി എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. കോടതി കയറിയ ഒരു കോഴിയുടെ കഥയുണ്ട്. അതും നമ്മുടെ കേരളത്തില്‍ തന്നെ. കോഴിക്കോട് കുന്ദമംഗലം കോടതിയിലാണ് അസാധാരണമായ ഈ സംഭവം അരങ്ങേറിയത്.

കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു കോഴി എത്തിയത്. അതും കോടതിമുറിയില്‍. കോഴിയെ പിടിച്ചുകെട്ടാന്‍ മജിസ്‌ട്രേറ്റ് ഉത്തരവും നല്‍കി.

Read more: ഉയരവ്യത്യാസത്തില്‍ ലോക റെക്കോര്‍ഡ് വരെ സ്വന്തമാക്കിയ ദമ്പതികള്‍

അങ്ങനെ കുന്ദമംഗലം പോലീസ് എത്തി കോഴിയെ പിടികൂടി. കസ്റ്റഡിയിലെടുത്തു എന്നുതന്നെ പറയാം പൊലീസ് ഭാഷയില്‍. കോടതിയിലെത്തിയ കോഴിയുടെ ഉടമസ്ഥനെ ഏറെ നേരം അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. അങ്ങനെ ഒടുവില്‍ കോഴിയെ ലേലം ചെയ്യാം എന്ന തീരുമാനത്തിലെത്തി.

അമ്പതില്‍ തുടങ്ങിയ ലേലം അങ്ങനെ നൂറിലെത്തി. ഒടുവില്‍ നൂറ് രൂപയ്ക്ക് കോഴി ലേലത്തില്‍ പോയി. ബേപ്പൂര്‍ സ്വദേശി മുകേഷ് എന്നയാളാണ് നൂറ് രൂപയ്ക്ക് കോടതി കയറിയ കോഴിയെ സ്വന്തമാക്കിയത്.

Story highlights: Hen in court viral story