പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഒരു ഉണക്കമുന്തിരി പ്രയോഗം…
ആരോഗ്യകാര്യത്തിൽ ഏറെ കരുതലും ശ്രദ്ധയും ആവശ്യമായ കാലമാണിത്. പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് തന്നെയാണ് ഇക്കാലത്ത് ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട കാര്യവും. പ്രതിരോധ ശേഷി വർധിപ്പിക്കാൻ ശീലമാക്കേണ്ട ഒന്നാണ് ഉണക്കമുന്തിരി. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. പൊട്ടാസ്യം, വിറ്റാമിൻ സി, കാൽസ്യം, വിറ്റാമിൻ ബി- 6, ഇരുമ്പ്, സിങ്ക് എന്നിവ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.
ഉണക്കമുന്തിരിയിലെ നാരുകൾ ശരീരത്തിൽ പിത്തരസം ഉത്പാദിപ്പിക്കുന്നതോടെ ശരീരത്തിൽ കൊളസ്ട്രോൾ ഇല്ലാതാവുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനം ഊർജിതമായി നടക്കാൻ സഹായിക്കും. ഒപ്പം ഹൃദയാഘാതം ഉണ്ടാകാതെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ദഹനം സുഗമമാക്കുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും ഉണക്കമുന്തിരി സഹായിക്കും. പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ ശരീരഭാരം വർധിപ്പിക്കാൻ ഏറ്റവും ഉത്തമമാണ് ഉണക്കമുന്തിരി.
ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ശരീരത്തിലെ രക്തത്തിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും, പല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായകരമാണ്. വയറിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ തടയുക, അസിഡിറ്റി ഇല്ലാതാക്കുക, കുടലിനെ ബാധിക്കുന്ന ക്യാൻസർ തടയുക, സ്ത്രീകളിലെ എല്ലു തേയ്മാനം പോലുള്ള രോഗങ്ങൾക്കും ഉത്തമമാണ് ഉണക്ക മുന്തിരി. പലതരത്തിലുള്ള രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാനും പല രോഗങ്ങളെയും മുൻകൂട്ടി തടയാനും ഉണക്ക മുന്തിരി ബെസ്റ്റാണ്.
Story highlights: health benefits of drinking black raisin water