ജഗമേ തന്തിരത്തില്‍ ജോജുവിന്റെ എതിരാളിയായി ഹോളിവുഡ് താരം

June 9, 2021
Hollywood actor James Cosmo in Jagame Thandhiram

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജഗമേ തന്തിരം. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്താനുള്ള ഒരുക്കത്തിലാണ് ചിത്രം. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ധനുഷിന് ഒപ്പം ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം ഹോളിവുഡ് താരം ജെയിംസ് കോമോയും ചിത്രത്തില്‍ കഥാപാത്രമായെത്തുന്നു. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ എതിരാളിയായാണ് ഹോളിവുഡ് താരം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Read more: അന്ന് പാട്ടിന്റെ വരികള്‍ എഴുതിയ ശേഷം, പൊട്ടി കരഞ്ഞ് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞു; ‘ഈ പാട്ട് കിടുക്കും, സിനിമയും’

ഒരു ഗ്യാങ്‌സ്റ്റര്‍ റോളിലാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് എത്തുന്നത്. ശിവദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനുവേണ്ടിയുള്ള ജോജു ജോര്‍ജിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജൂണ്‍ 18 നാണ് ജഗമേ തന്തിരത്തിന്റെ റിലീസ്.

Story highlights: Hollywood actor James Cosmo in Jagame Thandhiram