അന്ന് പാട്ടിന്റെ വരികള്‍ എഴുതിയ ശേഷം, പൊട്ടി കരഞ്ഞ് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞു; ‘ഈ പാട്ട് കിടുക്കും, സിനിമയും’

June 9, 2021
Director MA Nishad reveals behind the story of Vennilavu Kannuvecha Song

മനോഹരമായ ഒരു പാട്ടോര്‍മ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ എംഎ നിഷാദ്. വൈരം എന്ന ചിത്രത്തിലെ ഗാനത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മലയാളികള്‍ക്ക് നിരവധി പാട്ടുവിസ്മയങ്ങള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ മരിക്കാത്ത ഓര്‍മകളുടെ പ്രതിഫലനം കൂടിയാണ് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പ്.

കുറിപ്പ് ഇങ്ങനെ

”വെണ്ണിലവ് കണ്ണ് വെച്ച വെണ്ണകുടമേ..
വെളളിവെയില്‍ ഉമ്മ വെച്ച പാദസരമേ…” ”വൈരം” എന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയിലെ ഗാനം. ഹൃദയത്തില്‍ ഇന്നും ഒരു നോവാണ്, വൈരമണി. പെണ്‍മക്കളുളള, ആയിരകണക്കിന്, മാതാപിതാക്കള്‍ക്ക്, ഒരു സന്ദേശം കൂടിയായിരുന്നു വൈരം.

പശുപതി എന്ന നടന്റെ അഭിനയ മികവ് പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ ശ്രമിച്ച എന്നിലെ സംവിധായകന് എന്നും അഭിമാനിക്കാന്‍, ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കിയ സിനിമ. ജയസൂര്യയുടെ വളരെ വ്യത്യസ്തമായ വേഷം. ഒപ്പം, തിലകന്‍ ചേട്ടന്‍, ലളിത ചേച്ചി, സുരേഷ് ഗോപി, മുകേഷ്, സംവൃത സുനില്‍ അശോകന്‍ തുടങ്ങിയ താരങ്ങളും, ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു.

പ്രിയ സുഹൃത്ത് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയത്. സഹപാഠികളായിരുന്ന ഞങ്ങള്‍ ആദ്യമായി ഒന്നിച്ച സിനിമ. ജ്യേഷ്ഠ തുല്ല്യനായിരുന്ന ഗിരീഷ് പുത്തഞ്ചേരി ഈ പാട്ടിന്റെ വരികള്‍ എഴുതിയ ശേഷം, പൊട്ടി കരഞ്ഞത്, ഇന്നും ഓര്‍മകളിലെ നനവാണ്. അദ്ദേഹം എനിക്ക് വേണ്ടി എഴുതി തന്ന അദ്ദേഹത്തിന്റെ അവസാനത്തെ പാട്ട്. ഈ പാട്ടെഴുതിയ ശേഷം, ഹോട്ടല്‍ മുറിയില്‍ വെച്ച് എന്നോട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. ”അണ്ണാ ഈ പാട്ട് കിടുക്കും… സിനിമയും”.

Story highlights: അസമീസ് സഹോദരിമാര്‍ പാടി; കുട്ടനാടന്‍ പുഞ്ചയിലെ… ഒപ്പം മലയാളികളുടെ ഹിറ്റ് നാടന്‍പാട്ടുകളും: ഗംഭീരമെന്ന് സോഷ്യല്‍മീഡിയ

അദ്ദേഹത്തിന്റ്‌റെ നാവ് പൊന്നായി. വൈരം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. എന്റെ പൊട്ടിയ ഒരു സിനിമ വെച്ച് എന്നെ
ആക്ഷേപിക്കുകയും, എന്നിലെ സംവിധായകന്റെ കഴിവുകളെ അളക്കാന്‍ വരുന്നവരുടെ മുന്നില്‍, വിനയപൂര്‍വ്വം വൈരം
എന്ന എന്റെ സിനിമ സമര്‍പ്പിക്കുന്നു. ദാസേട്ടന്‍ ഈ പാട്ട് പാടുമ്പോള്‍ വളരെ ഇമോഷണലായിരുന്നു. വിജയ് യേശുദാസിന് മകള്‍ പിറന്ന സമയമായിരുന്നു അത്. അതുകാണ്ട് തന്നെ, പാടി കഴിഞ്ഞപ്പോള്‍ ഈ പാട്ടിന്റെ സി ഡി യും കൊണ്ടാണ് അദ്ദേഹം പോയത്. വിജയുടെ മകളെ ദാസേട്ടന്‍ താരാട്ട് പാടി ഉറക്കിയത് ഈ പാട്ട് പാടിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഒരുപാട് നല്ല ഓര്‍മകള്‍ എനിക്ക് സമ്മാനിച്ച വൈരത്തിലെ പാട്ട്….

Story highlights: Director MA Nishad reveals behind the story of Vennilavu Kannuvecha Song