അസമീസ് സഹോദരിമാര്‍ പാടി; കുട്ടനാടന്‍ പുഞ്ചയിലെ… ഒപ്പം മലയാളികളുടെ ഹിറ്റ് നാടന്‍പാട്ടുകളും: ഗംഭീരമെന്ന് സോഷ്യല്‍മീഡിയ

June 9, 2021
Kuttanadan Punjayille song by Nandhi sisters

കുട്ടനാടന്‍ പുഞ്ചയിലെ… തെയ് തെയ് തക തെയ് തെയ് തോം…. ഗംഭീരമായി പാടുകയാണ് രണ്ട് പെണ്‍കുട്ടികള്‍. ഇവര്‍ മലയാളികളല്ല എന്നതാണ് കൗതുകം. പറഞ്ഞുവരുന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഒരു വിഡിയോയെക്കുറിച്ചാണ്.

അന്തര നന്തി, അങ്കിത നന്തി എന്നീ സഹോദരിമാരാണ് പാട്ട് പാടി അതിശയിപ്പിക്കുന്നത്. അസമീസ് സഹോദരിമാരുടെ നാടന്‍ പാട്ടുകള്‍ ഇതിനോടകംതന്നെ സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പാട്ടുകള്‍ പാടുന്നതിന് മുന്‍പേ തന്നെ തങ്ങള്‍ ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് വരുന്നതെന്നും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം എന്നും ഇവര്‍ പറയുന്നുണ്ട്.

Read more: ഇത് കുഞ്ഞുമകന് വേണ്ടി ഒരു അച്ഛന്‍ തയാറാക്കിയ സൂപ്പര്‍ ലംബോര്‍ഗിനി: വിഡിയോ

നന്തി സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഇവരുടെ പാട്ടുകള്‍ മുന്‍പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ പാട്ടുവിഡിയോയില്‍ സഹോദരിമാര്‍ ചേര്‍ന്ന് മൂന്ന് പാട്ടുകളാണ് പാടുന്നത്. അതും നാടന്‍ പാട്ടിന്റെ ചേലുള്ള കോസ്റ്റിയൂമും ധരിച്ച്.

‘നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ…’ എന്ന ഗാനവും ഇവര്‍ പാടി. പിന്നാലെ ‘അപ്പോഴേ പറഞ്ഞില്ലേ…’ എന്ന മലയാളികളുടെ പ്രിയ ഗാനവും. അതുകഴിഞ്ഞാണ് കുട്ടനാടന്‍ പുഞ്ചയിലെ പാട്ടുപാടുന്നത്. എന്തായാലും അസമീസ് സഹോദരിമാരുടെ മലയാളം നാടന്‍പാട്ടുകള്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്നു.

Story highlights: Kuttanadan Punjayille song by Nandhi sisters