ഇന്ത്യയിലെ കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 2,677 പേർ

June 6, 2021
India reports

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,14, 460 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകൾ 2.88 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,677 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണസംഖ്യ 3.46 ലക്ഷമായി. നിലവിൽ 14.77 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. അതേസമയം കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 1.89 ലക്ഷം പേർ രോ​ഗമുക്തി നേടി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 13,659 പേർക്കാണ് മഹാരാഷ്ട്രയിൽ പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. കർണാടക, കേരളം, തമിഴ്നാട് , ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്.

Read also;മലർ ജോർജിനെ മറന്നതോ ഒഴിവാക്കിയതോ? ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി അൽഫോൺസ് പുത്രൻ

കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 17,328 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,69,815 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

Story highlights; India Corona cases today