രാജ്യത്തിന് ആശ്വാസം; ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നു, മരണനിരക്കിലും കുറവ്
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ കുറവ്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 60,471 കേസുകളാണ്. കഴിഞ്ഞ 75 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. അതേസമയം റിപ്പോർട്ട് ചെയ്യുന്ന മരണസംഖ്യയും കുറയുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ട്. 24 മണിക്കൂറിനിടെ 2726 പേരാണ് മരണത്തിന് കീഴടങ്ങിയത്. രോഗമുക്തി നിരക്ക് 95.60 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ താഴെയാണ്.
കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ ഉള്ളത്. മരണസംഖ്യ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. 1500 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്.
കേരളത്തിലും റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് ഉണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 7719 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,25,331 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
Story highlights: India latest covid updates