ഇന്ത്യയിൽ 24 മണിക്കൂറിനിടെ 54,069 കേസുകൾ; 1,321 മരണം

ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 54,069 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,82,778 ആയി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,321 മരണങ്ങളാണ്. ഇതോടെ ആകെ മരണസംഖ്യ 3,91,981 ഉയർന്നിട്ടുണ്ട്.
6,27,057 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളത്. അതേസമയം ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 50,848 കേസുകളാണ്. കഴിഞ്ഞ 82 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കായിരുന്നു ഇത്.
Read also;സിഗ്നലിൽ നിർത്തിയിട്ട കാറിൽ നിന്നും കളിവണ്ടികൾ തെരുവിലെ കുട്ടിയ്ക്ക് നൽകി ഒരു കൊച്ചുമിടുക്കൻ; വിഡിയോ
അതേസമയം കേരളം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിൽ ഇന്നലെ മാത്രം 12,787 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. കേരളത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 12,445 പേരാണ്. മഹാരാഷ്ട്രയില്‍ 10,066 പേര്‍ക്കും തമിഴ്‌നാട്ടില്‍ 6,596 പേര്‍ക്കുമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
Story highlights: India latest covid updates