രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 42,640 പേര്‍ക്ക്

June 22, 2021
new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം നാം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. എന്നാല്‍ രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,640 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തിനിടെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്.

രാജ്യത്താകെ ഇതുവരെ 2,99,77,861 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1167 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. 3,89,302 പേര്‍ക്കാണ് രാജ്യത്താകെ കൊവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്.

രോഗമുക്തി നിരക്കിലും രാജ്യത്ത് വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നതും ആശ്വാസം പകരുന്നതാണ്. 81,839 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 6,62,521 പേര് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

Story highlights: India reports 42,640 new Covid cases