ആശ്വാസദിനം: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

June 21, 2021
India reports

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിലുണ്ടാകുന്ന കുറവ് ആശ്വാസം പകരുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 53,256 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 88 ദിവസത്തിനിടെയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്. ഇതോടെ ഇന്ത്യയില്‍ ആകെ ഇതുവരെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2,99,35,221 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1422 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3,88,135 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.

അതേസമയം പ്രതിദിനം രോഗത്തില്‍ നിന്നും മുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഇന്നലെ മാത്രം 78,190 പേരാണ് രോഗമുക്തരായത്. 2,88,44,199 പേര്‍ രാജ്യത്താകെ കൊവിഡില്‍ നിന്നും മുക്തരായി. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 7,02,887 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: India reports 53,256 new Covid cases