ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 96.03% രോഗമുക്തി
നാളുകള്‍ ഏറെയായി രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടങ്ങിയിട്ട്. കൊവിഡിന്റെ രണ്ടാം തരംഗവും ഇന്ത്യയില്‍ സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണ്.
24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 62,480 പേര്‍ക്കാണ്. ഇതോടെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,62,793 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 88,977 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. നിലവില്‍ 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
Read more: പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ്; കോള്‍ഡ് കേസ് പ്രേക്ഷകരിലേക്ക്- ടീസര്‍
1587 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനിടെ മരണപ്പെട്ടത്. 3,83,490 പേര്‍ക്ക് രാജ്യത്താകെ ഇതുവരെ കൊവിഡ് മൂലം ജീവന് നഷ്ടമായി. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ 7,98,656 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Story highlights: India reports 62,480 new Covid cases