രണ്ട് മാസങ്ങൾക്ക് ശേഷം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 63 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കണക്ക് ഒരു ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2123 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,89,96,473 ആയി. ആകെ മരണം 3,51,309. ഇതുവരെ 2,73,41,462 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ ദിവസം 18,73,485 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച ആകെ സാംപിളുകളുടെ എണ്ണം 36,82,07,596 ആണ്.
Read also;സംസ്ഥാനത്ത് ജൂണ്‍ 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍
അതേസമയം മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ ഇന്നലെ മാസങ്ങൾക്ക് ശേഷമാണ് പതിനായിരത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 9313 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്.
Story Highlights:india reports 86498 new covid-19 cases