അഭിനയ വിശേഷങ്ങളുമായി ധനുഷും ജോജുവും ഐശ്വര്യയും;’ജഗമേ തന്തിരം’ മേക്കിംഗ് വിഡിയോ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം ‘ജഗമേ തന്തിര’ത്തിന്റെ മേക്കിംഗ് വിഡിയോ എത്തി. അമേരിക്കയിലെ മാഫിയ സംഘവും ഒരു ഇന്ത്യൻ ഗുണ്ടയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ നിറഞ്ഞ ഹാസ്യ ചിത്രമാണ് ജഗമേ തന്തിരം. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂൺ 18 ന് നെറ്റ്ഫ്ലിക്സ് റിലീസായി എത്തുന്ന ചിത്രം 190 രാജ്യങ്ങളിലായി പതിനേഴ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് നീണ്ടു. മാത്രമല്ല, തിയേറ്റർ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ, തിയേറ്ററുകൾ പൂർണമായും പ്രവർത്തന സജ്ജമാകാത്തതുകൊണ്ട് ഒടിടി റിലീസ് തിരഞ്ഞെടുക്കുകയായിരുന്നു.

Read More: ‘ആ ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം..’- സച്ചിയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ വേദനയോടെ പൃഥ്വിരാജ്

ധനുഷിന് പുറമേ ഐശ്വര്യ ലക്ഷ്മി, ജെയിംസ് കോസ്മോ, ജോജു ജോർജ്, കലയരസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അതേസമയം, ധനുഷ് നായകനായ കർണൻ തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Story highlights- jagame thanthiram making video