‘വാടാ മാപ്പിളേ…’ ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് ജയറാം: വിഡിയോ

June 7, 2021
Jayaram dancing Vada Mapppile song in Flowers Comedy Utsavam

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ ഭേദിച്ച ഗാനമാണ് വാടാ മാപ്പിളേ…. വില്ല് എന്ന തമിഴ് ചിത്രത്തിലെ ഈ ഹിറ്റ് ഗാനത്തിന് ഒരുതവണയെങ്കിലും ചുവടുവയ്ക്കാത്ത നര്‍ത്തകര്‍ ഒരു പക്ഷെ വിരളമായിരിക്കും. മലയാളികളുടെ പ്രിയ ചലച്ചിത്രതാരം ജയറാമും ഈ ഗാനത്തിന് ചുവടുവെച്ചിട്ടുണ്ട്.

ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു താരത്തിന്റെ ഗംഭീര നൃത്തം. രസകരമായ രീതിയിലാണ് മറ്റ് നര്‍ത്തകര്‍ക്കൊപ്പം ജയറാമും ചുവടുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ താരത്തിന്റെ നൃത്തപ്രകടനത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നതും.

Read more: അമ്മൂമ്മക്കിളി വായാടി…’ശബ്ദത്തിലെ മാജിക്കിനൊപ്പം അതിമനോഹരമായി ആടിപ്പാടി ദേവനക്കുട്ടി, ക്യൂട്ട് വിഡിയോ

ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കോളജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. ‘മൂന്നാംപക്കം’, ‘മഴവില്‍ക്കാവടി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘സന്ദേശം’, ‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘മാളൂട്ടി’, ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‍’, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘മനസിനക്കരെ’, ‘മയിലാട്ടം’, ‘മധുചന്ദ്രലേഖ’, ‘വെറുതെ ഒരു ഭാര്യ’, ‘നോവല്‍’, ‘സ്വപ്ന സഞ്ചാരി’, ‘പകര്‍ന്നാട്ടം’, ‘സീനിയേഴ്‌സ്’, ‘പഞ്ചവര്‍ണ്ണതത്ത’ ‘ലോനപ്പന്റെ മാമോദീസ’, ‘പട്ടാഭിരാമന്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം വെള്ളിത്തിരയില്‍ നിറസാന്നിധ്യമാണ്.

Story highlights: Jayaram dancing Vada Mapppile song in Flowers Comedy Utsavam