ചലച്ചിത്ര പ്രവർത്തകർക്ക് സഹായവുമായി ജോമോൻ ടി ജോണും ഷമീർ മുഹമ്മദും- നന്ദിയറിയിച്ച് ഫെഫ്ക
ചലച്ചിത്ര മേഖലയിൽ കൊവിഡ് പ്രതിസന്ധി അനുഭവിക്കുന്നവർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഫെഫ്ക. നിരവധി ചലച്ചിത്ര പ്രവർത്തകർ ഫെഫ്കയ്ക്ക് സംഭാവന എത്തിച്ചു. ഇപ്പോഴിതാ, എഡിറ്റർ ഷമീർ മുഹമ്മദും, ഛായാഗ്രാഹകനും നിര്മ്മാതാവുമായ ജോമോൻ ടി ജോണും ഓരോ ലക്ഷം രൂപ വീതം സംഭാവന നൽകിയിരിക്കുകയാണ്. ഇവർക്ക് നന്ദിയറിയിച്ചുകൊണ്ട് ഫെഫ്ക ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു.
‘കൊവിഡ് മഹാമാരി മൂലം ദുരിതത്തിലായ ചലച്ചിത്ര തൊഴിലാളികളെ സഹായിക്കുന്നതിലേക്ക് ഫെഫ്ക നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തേകാനായി എഡിറ്റർ ഷമീർ മുഹമ്മദും, ജോമോൻ ടി ജോണും ഓരോ ലക്ഷം രൂപ വീതം ഫെഫ്കയ്ക്ക് നൽകി. രണ്ടു പേർക്കും ഫെഫ്ക നന്ദി രേഖപ്പെടുത്തുന്നു’- ഫെഫ്കയുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പ്.
അതേസമയം, നിരവധി താരങ്ങൾ ഫെഫ്കയ്ക്ക് പിന്തുണയുമായി എത്തി. മോഹൻലാൽ, മഞ്ജു വാര്യർ, മംമ്ത മോഹൻദാസ്, ഫഹദ് ഫാസിൽ തുടങ്ങി നിരവധി താരങ്ങൾ ഫെഫ്കയിലൂടെ ചലച്ചിത്ര പ്രവർത്തകർക്ക് സഹായം എത്തിച്ചു. നിരവധി പദ്ധതികളാണ് കൊവിഡ് ബാധിച്ച അംഗങ്ങൾക്കായി ഫെഫ്ക ഒരുക്കിയിട്ടുള്ളത്.
Read More: ടോപ് സിംഗർ വേദിയിൽ ദീപക് ദേവിനെ കാത്തിരുന്ന സർപ്രൈസ്, പാട്ടുവേദിയിലെ സുന്ദരനിമിഷങ്ങൾ…
2021 ജനുവരി മാസം മുതൽകൊവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. രോഗം ബാധിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റായവർക്ക് 5000 രൂപയാണ് ഫെഫ്ക നൽകുക . ഇതിന് പുറമെ പൾസ് ഓക്സിമീറ്റർ , തെർമ്മൊമീറ്റർ , വിറ്റാമിൻ ഗുളികകൾ , അനുബന്ധ മരുന്നുകൾ , ഗ്ലൗസുകൾ , മാസ്കുകൾ എന്നിവ അടങ്ങിയ കോവിഡ് കിറ്റും നൽകും. ആവശ്യമുള്ളവർക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും.
Story highlights- jomon t john and shameer muhammad contribute one lakh to fefka