ടോപ് സിംഗർ വേദിയിൽ ദീപക് ദേവിനെ കാത്തിരുന്ന സർപ്രൈസ്, പാട്ടുവേദിയിലെ സുന്ദരനിമിഷങ്ങൾ…

June 3, 2021

സംഗീതത്തിന്റെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് ടോപ് സിംഗർ വേദി. ആലാപനമാധുര്യം കൊണ്ട് ഹൃദയം കവരുന്ന കുട്ടിഗായകരും അവർക്കൊപ്പം ചിരിയുടെ മനോഹര നിമിഷങ്ങൾ ഒരുക്കുന്ന വേദിയും ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. സംഗീതത്തിനൊപ്പം കളിയും ചിരിയും കോമഡിയും നിറയ്ക്കുന്ന വേദി ചിലപ്പോൾ അനുഗ്രഹീത നിമിഷങ്ങളും സമ്മാനിക്കാറുണ്ട്. ഇപ്പോഴിതാ പാട്ടുവേദിയിലെ ചില മനോഹര നിമിഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

പാട്ടുവേദിയിൽ കുട്ടി ഗായകർക്ക് സംഗീതത്തിന്റെ പുത്തനറിവുകൾ പകർന്നുനൽകുന്ന ജഡ്‌ജാണ് ദീപക് ദേവ്. കുട്ടികളുടെ പ്രിയങ്കരനായ ദീപക് ദേവിന് പാട്ടുവേദിയിൽ ഒരുക്കിയ സർപ്രൈസ് നിമിഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ദീപക് ദേവ് അറിയാതെ അദ്ദേഹത്തിന്റെ മകൾ ദേവികയെ വേദിയിൽ എത്തിച്ചിരിക്കുകയാണ് ടോപ് സിംഗർ അണിയറപ്രവർത്തകർ.

ഒരു പുതിയ പാട്ടുകാരിയെ പരിചയപ്പെടാം എന്ന് പറഞ്ഞുകൊണ്ടാണ് വേദിയിലേക്ക് ദേവികയെ എത്തിക്കുന്നത്. മകളെക്കണ്ട് അത്ഭുതപ്പെടുന്ന ദീപക് ദേവിനെയും പ്രേക്ഷകർക്കായി ദേവിക പാടുന്ന പാട്ടും പ്രേക്ഷകരിൽ സന്തോഷം നിറയ്ക്കുന്നുണ്ട്.

Read also;ഇതൊക്കെ സിംപിൾ അല്ലേ; ഓർമ്മശക്തികൊണ്ട് അത്ഭുതപ്പെടുത്തി രണ്ടര വയസുകാരി, മനഃപാഠമാക്കിയത് 200- ലധികം രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും

ആലാപനമാധുര്യം കൊണ്ട് സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ ഒരുപിടി കൊച്ചുഗായകരാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടുവേദിയിൽ പുത്തൻ പാട്ടുകാർക്കൊപ്പം മനോഹരമായ നിമിഷങ്ങളുമായി ആദ്യ സീസണിലെ ഗായകരും എത്താറുള്ളത് വേദിയെ കൂടുതൽ സുന്ദരമാക്കുന്നു. അതിനൊപ്പം ചലച്ചിത്രതാരങ്ങളും കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ വേദിയിൽ എത്താറുണ്ട്.

Story Highlights; Deepak Dev Surprise- Top Singer