ഇത് ചെയ്ത പാപങ്ങളുടെ ബാക്കി പത്രം; ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ച് ‘കാല്’
സിനിമ ആസ്വാദകർക്ക് പുത്തൻ അനുഭവം സമ്മാനിക്കുകയാണ് ‘കാല്’ എന്ന പേരിൽ പുറത്തിറങ്ങിയ ഹ്രസ്വ ചിത്രം. മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചലച്ചിത്രതാരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് എസ് നായരാണ്. ഒരിക്കൽ ചെയ്തുകൂട്ടുന്ന പാപങ്ങളുടെ ഫലം തീർച്ചയായും ലഭിക്കുമെന്ന് പറഞ്ഞുവയ്ക്കുന്ന ചിത്രം അമ്മ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മനോഹരമായ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി വേഷമിടുന്നത് അമ്മ വേഷങ്ങൾ ചെയിതു മലയാളികളുടെ പ്രിയങ്കരി ആയ സേതു ലക്ഷ്മിയും സിനിമ- സീരിയൽ നടൻ സുധിഷ് കാലടിയുമാണ്. ഗോപുകിരൺ, വഞ്ചിയൂർ പ്രവീൺ കുമാർ, രതീഷ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘വാക്ക്’ എന്ന ചിത്രത്തിന് ശേഷം സുജിത് എസ് നായർ തിരക്കഥയും സംവിധാനവും ഒരുക്കിയ ഹ്രസ്വ ചിത്രമാണ് കാല്. അജു തോമസ് കാമറ, സംഗീതം അശ്വിൻ വർമ്മയും നിർവഹിച്ചിരിക്കുന്ന കാല് നിർമ്മിച്ചിരിക്കുന്നത് ആദി ശിവമാണ്.
ഈ ഹ്രസ്വ ചിത്രത്തിലൂടെ അണിയറപ്രവർത്തകർ മഹത്തായ ഒരു കാര്യം കൂടി പ്രേക്ഷകരോട് പറഞ്ഞുവയ്ക്കുന്നുണ്ട്. നൊന്തു പ്രസിക്കുന്ന ഒരു അമ്മയ്ക്കും ഒരാളെയും കൊല്ലാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന ഈ ചിത്രം മികച്ച ആസ്വാദന അനുഭവം കൂടിയാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്.
Story highlights;Kaal Short film by Sujith S Nair