‘ഒരു ദിവസം ആ രഹസ്യങ്ങൾ വെളിപ്പെടുത്താം’; അൽഫോൺസ് പുത്രന്റെ കമന്റിന് മറുപടിയുമായി കമൽ ഹാസൻ

ഓരോ സിനിമകളിലും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അമ്പരപ്പിക്കാറുള്ള നടനാണ് കമൽ ഹാസൻ. ഓരോ സിനിമാപ്രേമിക്കും കമൽ ഹാസന്റെ സിനിമകൾ ഒരു പഠനസഹായിയാണ്. ഭാഷകൾക്കപ്പുറം കമൽ ഹാസന്റെ സിനിമകൾ ചർച്ചയാകാറുണ്ട്. കമൽ ഹാസൻ സിനിമകളുടെ വലിയ ആരാധകനാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.

1990 ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമ രാജൻ’ എന്ന സിനിമയിൽ കമൽ ഹാസൻ മൂന്നുവേഷത്തിൽ എത്തിയിരുന്നു. ഈ സിനിമയിൽ എങ്ങനെയാണ് അദ്ദേഹം അഭിനയിച്ചതെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ ഒരു കമന്റിലൂടെ ചോദിച്ചിരുന്നു. ചിത്രത്തിന് പിന്നിലെ ചില രഹസ്യങ്ങൾ പങ്കുവെക്കണമെന്നും അൽഫോൺസ് പുത്രൻ കമൽ ഹാസനോട് അഭ്യർത്ഥിച്ചു.

ഇപ്പോഴിതാ, കമന്റിന് മറുപടി നൽകിയിരിക്കുകയാണ് കമൽ ഹാസൻ. തൻറെ സിനിമകളോടുള്ള താൽപര്യത്തിന് അൽഫോൺസ് പുത്രന് നന്ദി അറിയിക്കുകയാണ് കമൽ ഹാസൻ. ഒരു ദിവസം താൻ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അതേസമയം, ‘വിക്രം’ എന്ന ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് കമൽ ഹാസൻ. ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Story highlights- Kamal Haasan replies to Alphonse Puthren’s comment