ബുട്ട ബൊമ്മയ്ക്ക് ചുവടുവെച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ; വിഡിയോ
അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ അഭിനയിച്ച അല വൈകുണ്ഠപുരമുലു എന്ന ചിത്രം എല്ലാ ഭാഷയിലും സൂപ്പർഹിറ്റായിരുന്നു. 2020ൽ റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സോഫീസ് റെക്കോർഡുകൾ തകർക്കാൻ കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ തരംഗമായി മാറിയിരുന്നു. ഹിറ്റ് ഗാനങ്ങളായ രാമുലു രാമുലാ, സമാജവരഗാമന, ബുട്ട ബൊമ്മ എന്നിവ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട ഗാനങ്ങളാണ്.
ബുട്ട ബൊമ്മ ഗാനത്തിനാണ് ഏറ്റവുമധികം ആരാധകരുള്ളത്. ഒട്ടേറെ താരങ്ങൾ അല്ലു അർജുന്റെ ഈ ഹിറ്റ് ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, ബോളിവുഡ് നടൻ കാർത്തിക് ആര്യനും ബട്ട ബൊമ്മയ്ക്ക് ചുവടുവയ്ക്കുകയാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ചുവടുകളാണ് കാർത്തിക്കും സുഹൃത്തുക്കളും ഈ ഗാനത്തിന് നൽകിയിരിക്കുന്നത്.
Read More: ജോലിയില്ലാതെ നടന്ന കാലം- രസകരമായ ചിത്രം പങ്കുവെച്ച് സംവൃത സുനിൽ
മുൻപ്, ശിൽപ ഷെട്ടി, ഉർവശി റൗട്ടല എന്നിവരും ബട്ട ബൊമ്മ ഗാനത്തിന് ബോളിവുഡിൽ നിന്നും ചുവടുവെച്ചിരുന്നു. ക്രിക്കറ്റ് താരം ഡേവിഡ് വാർണറും കുടുംബവും ഇതേ ഗാനത്തിന് ചുവടുവെച്ചതും വൈറലായി മാറിയിരുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രമാണ് അല വൈകുണ്ഠപുരമുലു . അതേസമയം, അല്ലു അർജുൻ പുഷ്പ എന്ന ചിത്രത്തിലാണ് ഇനി വേഷമിടുന്നത്.
Story highlights- Kartik Aaryan dancing with Allu Arjun and Pooja Hegde’s Butta Bomma