സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളില്ല, നിലവിലെ നിയന്ത്രണങ്ങള്‍ തുടരും, ആരാധനാലയങ്ങള്‍ തുറക്കാനും തീരുമാനം
കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും. കൂടുതല്‍ ഇളവുകള്‍ അനുവദിക്കേണ്ടതില്ല എന്നും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. നിലവിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ന് താഴെയുള്ള ഇടങ്ങളിലാണ് ദേവാലയങ്ങള്‍ തുറക്കുക. പരമാവധി 15 പേര്‍ക്കാണ് പ്രവേശനാനുമതി.
അതേസമയം നിലവില്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. മറ്റുള്ള ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നോക്കിയാണ് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിപിആര്‍ 24 ന് മുകളിലുള്ള ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
Read more: മരങ്ങൾക്ക് അസുഖം വന്നാൽ ഇനി ഡോക്ടർ ചകിത്സിക്കും…
നിലവില്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ക്ളസ്റ്ററുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്കുകള്‍ ശനി, ഞായര്‍ ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസവും പ്രവര്‍ത്തിക്കും. വിവാഹം/മരണം എന്നീ ചടങ്ങുകള്‍ക്ക് നിലവിലേത് പോലെതന്നെ നിയന്ത്രണങ്ങള്‍ തുടരും.
Story highlights: Kerala Covid lockdown restrictions extended