ശനിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കാലാവർഷമെത്തിയതിനാൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എട്ടു ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലോടു കൂടിയ മഴയുമാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ വെളിയാഴ്ച പകൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ മഴ ശനിയാഴ്ച വരെ തുടരാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
Read More: ടോപ് സിംഗർ വേദിയിൽ ദീപക് ദേവിനെ കാത്തിരുന്ന സർപ്രൈസ്, പാട്ടുവേദിയിലെ സുന്ദരനിമിഷങ്ങൾ…
ജൂൺ ഒൻപതുമുതൽ മഴ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ( 05-06- 20021) എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Story highlights- kerala monsoon alerts