‘മലയാള സിനിമയിൽ ഡെഡിക്കേഷൻ കൊണ്ട് വേരുറപ്പിച്ച നടൻ’- ജോജു ജോർജിനെക്കുറിച്ച് കൃഷ്ണശങ്കറിന്റെ കുറിപ്പ്
വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി പിന്നീട് നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ഒട്ടേറെ പരിശ്രമങ്ങൾക്കൊടുവിലാണ് ജോജു സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും മൂന്നു വർഷങ്ങൾക്ക് മുൻപാണ് നടനായി ശ്രദ്ധനേടിയത്. ജോസഫ് എന്ന ഒറ്റ ചിത്രം മതി ജോജുവിനെ എന്നും മലയാളികൾ ഓർക്കാൻ. ഇപ്പോൾ മുൻനിര നായകന്മാർക്കൊപ്പം ജോജുവും ഉണ്ട്.
ഇപ്പോഴിതാ, മലയാളത്തിന് പുറമേ തമിഴിലേക്കും ചുവടുവെച്ചിരിക്കുകയാണ് ജോജു ജോർജ്. ജഗമേ തന്തിരം എന്ന സിനിമയിൽ ധനുഷിനൊപ്പം വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ജോജു ജോർജ് എത്തുന്നത്. ജോജുവിന്റെ അർപ്പണ ബോധത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ കൃഷ്ണശങ്കർ.
കൃഷ്ണശങ്കറിന്റെ വാക്കുകൾ;
ചൈനീസ് ബാംബൂ ട്രീ എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷെ അഞ്ചാം വർഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും 6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!!അതുപോലെ, മലയാള സിനിമയിൽ തന്റെ ഡെഡിക്കേഷൻ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോർജ്. നിങ്ങൾ ഞങ്ങൾക്കെല്ലാവർക്കും അത്തരമൊരു പ്രചോദനമാണ്!
Read More: മനസുതൊട്ട് മക്കൾക്കൊപ്പമുള്ള അല്ലു അർജുന്റെ സ്നേഹ നിമിഷങ്ങൾ; വിഡിയോ
ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് ഇപ്പോൾ താരമൂല്യമുള്ള മുൻനിര നടനാണ്. നായാട്ട് എമ്മ ചിത്രത്തിലാണ് ജോജു ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇനി വരാനിരിക്കുന്നത് പീസ്, മധുരം, ജില്ലം പെപ്പരെ തുടങ്ങിയ സിനിമകളാണ്.
Story highlights- krishna sankar about joju george