ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു. ഇപ്പോഴിതാ, ഓണത്തിന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നീണ്ട അവധിക്ക് ശേഷം ഓണത്തിന് കുഞ്ഞെൽദോ തിയേറ്ററുകളിലേക്ക് എത്തും എന്നാണ് ആസിഫ് അലി പങ്കുവയ്ക്കുന്നത്.

കുഞ്ഞെൽദോ’യുടെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘കുഞ്ഞെല്‍ദോ’ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. 

Read More: സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആസിഫ് അലിക്കൊപ്പം പുതുമുഖം ഗോപിക ഉദയന്‍ ആണ് നായികയായി എത്തുന്നത്. ഇരുവർക്കും പുറമെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Story highlights- kunjeldho movie release date