അനുകരിക്കരുത്! 180 ഡിഗ്രിവരെ തലതിരിച്ച് യുവാവ്; 30 ലക്ഷത്തിലധികം ആളുകൾ കണ്ട വിഡിയോ
കൗതുകം നിറഞ്ഞ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിക്കുകയാണ് ഒരു യുവാവിന്റെ ദൃശ്യങ്ങൾ. 180 ഡിഗ്രിവരെ തലതിരിച്ചാണ് യുവാവ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ നേടുന്നത്. അതേസമയം 30 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം ഈ വിഡിയോ കണ്ടിരിക്കുന്നത്.
വലതുകൈകൊണ്ട് താടിയിൽ പിടിച്ച് തല 180 ഡിഗ്രിയോളം തിരിക്കുന്ന യുവാവിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. തലതിരിച്ചതിന് ശേഷം അയാൾ താടിയിൽ നിന്നും കൈകൾ എടുക്കുന്നതും പിന്നീട് തല പഴയപടി ആകുന്നതുമാണ് വിഡിയോയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട വിഡിയോയെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്.
ഇത്തരത്തിൽ തല തിരിക്കുന്ന യുവാവിന് അസാമാന്യ മെയ് വഴക്കമാണെന്ന് പറയുന്നവരും നിരവധിയാണ്. എന്നാൽ ഇത് അനുകരിക്കരുത് എന്ന് നിർദ്ദേശങ്ങൾ നൽകുന്നവരും ഒരുപാടുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു ഈ വിഡിയോ.
Read also:പെർഫെക്റ്റ് ഓക്കെ; ടോപ് സിംഗർ വേദിയിൽ ടോപ് പെർഫോമൻസുമായി മേഘ്‌നക്കുട്ടി, ക്യൂട്ട് വിഡിയോ
Story Highlights; Man Can Twist Head Almost 180 Degrees