പെർഫെക്റ്റ് ഓക്കെ; ടോപ് സിംഗർ വേദിയിൽ ടോപ് പെർഫോമൻസുമായി മേഘ്‌നക്കുട്ടി, ക്യൂട്ട് വിഡിയോ

June 8, 2021

ക്യൂട്ട്നെസ് നിറഞ്ഞ വർത്തമാനംകൊണ്ടും മനോഹരമായ പാട്ടുകൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയതാണ് ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കി മേഘ്ന. ഇപ്പോഴിതാ വീണ്ടും മനോഹരമായ പാട്ടുമായി ടോപ് സിംഗർ വേദിയുടെ മനംകവരുകയാണ് ഈ കുഞ്ഞുമോൾ. ‘ഇടക്കൊന്ന് ചിരിച്ചും..ഇടയ്‌ക്കൊന്ന് കരഞ്ഞും..’ എന്ന് തുടങ്ങുന്ന പഴയകാല ചലച്ചിത്രഗാനമാണ് ഈ കുഞ്ഞുമോൾ വേദിയിൽ ആലപിച്ചത്. ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയാണ്. പി ഭാസ്കരന്റേതാണ് വരികൾ. സംഗീതം ഒരുക്കിയത് എം എസ് ബാബുരാജാണ്.

പാട്ടിനൊപ്പം മേഘ്‌നയുടെ കുഞ്ഞുവർത്തമാനങ്ങൾ കേൾക്കാനും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. വളരെ രസകരമായ രീതിയിലാണ് ഈ കുഞ്ഞുമോൾ സംസാരിക്കുന്നത്. ഇപ്പോഴിതാ വേദിയിൽ പാട്ട് പാടാൻ എത്തിയപ്പോൾ ജഡ്ജസുമാർക്കും ആശ ശരത്തിനുമൊപ്പം കൊച്ചുവാർത്തമാനങ്ങൾ പറയുകയാണ് ഈ കുഞ്ഞുമോൾ.

മനോഹരമായി ഗാനം ആലപിച്ച് മുഴുവൻ മാർക്കും നേടിയ മേഘ്‌നക്കുട്ടി എ ഗോൾഡൻ ക്രൗണാണ് ഇത്തവണ പാട്ടുപാടി വേദിയിൽ നിന്നും നേടിയത്.

Read also: പഞ്ചസാര വേണ്ട ശർക്കര മതി; ഇന്നസെന്റ് അങ്കിളിനെ പാട്ട് പഠിപ്പിച്ച് കൺഫ്യൂഷനിലായ മേഘ്‌നക്കുട്ടി, ചിരി നിമിഷം

ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story Highlights: Top Perfomance of Meghna