പഞ്ചസാര വേണ്ട ശർക്കര മതി; ഇന്നസെന്റ് അങ്കിളിനെ പാട്ട് പഠിപ്പിച്ച് കൺഫ്യൂഷനിലായ മേഘ്‌നക്കുട്ടി, ചിരി നിമിഷം

June 7, 2021

പാട്ടിനൊപ്പം കുറുമ്പും കുസൃതിയുമായി പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയംകവർന്ന കൊച്ചുഗായികയാണ് മേഘ്‌നക്കുട്ടി. ഇപ്പോഴിതാ പഞ്ചസാര പാട്ടുമായി വന്ന് മലയാളി ഹൃദയങ്ങൾ കവരുകയാണ് മേഘ്‌നക്കുട്ടി. ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ..’ എന്ന ഗാനവുമായാണ് മേഘ്‌നക്കുട്ടി വേദിയിൽ എത്തിയത്. ‘നായരു പിടിച്ച പുലിവാല്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി ഭാസ്കരന്റെ വരികൾക്ക് കെ രാഘവൻ സംഗീതം നൽകി കെ പി ഉദയഭാനു ആലപിച്ച ഗാനം അതിമനോഹരമായാണ് മേഘ്‌നക്കുട്ടി പാട്ട് വേദിയിൽ ആലപിച്ചത്.

പാട്ടിനൊപ്പം കുസൃതിവർത്തമാനങ്ങൾ കൊണ്ടും പാട്ടുവേദിയെ അവിസ്‌മരണീയമാക്കാറുണ്ട് ഈ കൊച്ചുമിടുക്കി. പാട്ട് പ്രേമികളുടെയും ടോപ് സിംഗർ വേദിയുടെയും ഇഷ്ടഗായികയായി മാറിയ മേഘ്‌ന ഇത്തവണയും കുസൃതിവർത്തമാനങ്ങളുമായി പാട്ട് വേദിയിൽ ചിരി നിറച്ചു. കുട്ടികുരുന്നുകളുടെ പാട്ട് ആസ്വദിക്കാൻ വേദിയിൽ എത്തിയ ചലച്ചിത്രതാരം ഇന്നസെന്റിനൊപ്പം പാട്ട് പാടിയ മേഘ്‌നക്കുട്ടി വളരെ രസകരമായി ഇന്നസെന്റിനെ പാട്ട് പഠിപ്പിക്കുന്നതും വിഡിയോയിൽ കാഴ്ചക്കാരിൽ ചിരി പടർത്തുന്നുണ്ട്.

Read also:ജോലിയിൽ നിന്നും വിരമിക്കാൻ ഒരുങ്ങി മഗാവ; ധീരതയ്ക്ക് ഗോൾഡ് മെഡൽ നേടിയ സൂപ്പർഹീറോ എലിയുടെ ജീവിതം ഇങ്ങനെ…

മനോഹരമായ പാട്ടിനൊപ്പം രസകരമായ നിമിഷങ്ങളാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കുട്ടിഗായകർക്കൊപ്പം നിരവധി ഗായകരും സിനിമ മേഖലയിലെ താരങ്ങളുമൊക്കെ വേദിയെ മനോഹരമാക്കാൻ എത്താറുണ്ട്. ആലാപന മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കവർന്ന നിരവധി കുട്ടിപ്രതിഭകളാണ് പാട്ട് വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

Story Highlights:Meghana singing with Innocent