‘വാര്യരേ, നീയിത് കണ്ടോ?’- രസകരമായ ചിത്രവുമായി പൂർണിമ

വെള്ളിത്തിരയ്ക്ക് അപ്പുറം അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തും. സിനിമയിൽ നിന്നും സ്വകാര്യ ജീവിതത്തിലേക്ക് ചേക്കേറിയപ്പോഴും ഇരുവരും അതേ സൗഹൃദം ദൃഢമായി തുടർന്നു. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഈ സൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പഴയൊരു സിനിമയിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.

ജോർജ് കിത്തു സംവിധാനം ചെയ്ത ഇന്നലെകളില്ലാതെ എന്ന ചിത്രത്തിലെ ഒരു രംഗമാണ് പൂർണിമ പങ്കുവയ്ക്കുന്നത്. ‘വാര്യരേ, നീയിത് കണ്ടോ? എന്നാണ് ചിത്രത്തിന് പൂർണിമ നൽകിയ അടിക്കുറിപ്പ്. 1997ൽ റിലീസ് ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർക്കും പൂർണിമയ്ക്കും ഒപ്പം ബിജു മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

നടിയും, അവതാരകയും, ഫാഷൻ ഡിസൈനറുമായ പൂർണിമ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വസ്ത്രാലങ്കാര രംഗത്താണ് തിളങ്ങിയത്. മഞ്ജു വാര്യർക്കായി നിരവധി അവസരങ്ങളിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതും പൂർണിമ ഇന്ദ്രജിത്ത് ആയിരുന്നു.

Read More: ‘കെജിഎഫ്’ സംവിധായകന്റെ ചിത്രത്തിൽ ജൂനിയർ എൻടിആറിനൊപ്പം വിജയ് സേതുപതി

പൂർണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം വൈറസിലൂടെ സിനിമയിലേക്ക് തിരികെ എത്തിയത്. ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് പൂർണിമ ഇന്ദ്രജിത്ത്. സച്ചിൻ കുന്ദൽക്കറിന്റെ കൊബാൾട്ട് ബ്ലൂ എന്ന പേരിൽ എത്തുന്ന ചിത്രത്തിലാണ് പൂർണിമ ഇപ്പോൾ അഭിനയിക്കാനൊരുങ്ങുന്നത്.

Story highlights- manju warrier and poornima indrajith friendship