മലയാളികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ സൂപ്പർഹിറ്റ് ഗാനവുമായി എംജി ശ്രീകുമാർ

പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയതാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ. ടോപ് സിംഗർ ആദ്യ സീസൺ മുതൽ കുട്ടിപ്പാട്ടുകാർക്കൊപ്പം മനോഹരമായ പാട്ടുകൾ പാടിയും പഠിപ്പിച്ചും വേദിയുടെ നിറസാന്നിധ്യമാണ് എം ജി ശ്രീകുമാറും. അതിമനോഹരമായ ആലാപനം കൊണ്ട് മലയാളി ഹൃദയങ്ങൾ കീഴടക്കിയ എം ജി ശ്രീകുമാറിന്റെ പാട്ടാണ് ടോപ് സിംഗർ വേദി ഏറ്റെടുത്തിരിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനം ‘കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ…’ എന്ന പാട്ടാണ് എം ജി ശ്രീകുമാർ പാട്ട് വേദിയിൽ ആലപിക്കുന്നത്. ‘അപ്പു’ എന്ന ചിത്രത്തിലെ ഈ ഗാനം ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ടി സുന്ദരരാജൻ സംഗീതം നൽകിയതാണ്. എം ജി ശ്രീകുമാറിന്റെ ശബ്ദത്തിലൂടെ മലയാളികൾ ആസ്വദിച്ച ഗാനം വീണ്ടും ടോപ് സിംഗർ വേദിയിലൂടെ പാട്ട് പ്രേമികൾക്കായി സമ്മാനിക്കുകയാണ് മലയാളത്തിന്റെ പ്രിയഗായകൻ. പാട്ട് വേദിയിലെ കുട്ടിപ്പാട്ടുകാരായ നിമയ്ക്കും ആൻബെൻസനുമൊപ്പമാണ് എംജി ഗാനം ആലപിച്ചിരിക്കുന്നത്.

Read also:ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ; കുട്ടികുറുമ്പുകൾക്കൊപ്പം പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കി മിയ

കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നതാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ. കുട്ടിപ്പാട്ടുകാർക്കൊപ്പം ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി നിരവധി അതിഥികളും പാട്ട് വേദിയിൽ എത്താറുണ്ട്. ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചുഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം കൊച്ചുവർത്തമാനങ്ങളും തമാശകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story highlights: Mg Sreekumar Koothambalathil vecho song