‘അതെങ്ങനെ ശെരിയാകും, ഞാൻ മൂന്നാമത്തെ ആളല്ലേ?’- മിയക്കുട്ടിയും എം ജി ശ്രീകുമാറും തമ്മിൽ ഒരു രസകരമായ തർക്കം

June 3, 2021

രസകരമായ നിമിഷങ്ങളാൽ സമ്പന്നമാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2. കഴിവുറ്റ ഒട്ടേറെ കുരുന്നു ഗായകർ മാറ്റുരയ്ക്കുന്ന ടോപ് സിംഗറിൽ പാട്ടിനൊപ്പം അവിസ്മരണീയ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ കുസൃതി നിറഞ്ഞ സംസാരത്തിലൂടെ സമൂഹമാധ്യമങ്ങളിലെ താരമായതാണ് മിയ എന്ന ഫോർട്ട് കൊച്ചിക്കാരി. രസകരമായ വിശേഷങ്ങളങ്ങളാണ് പാട്ടുവേദിയിലെ ഏറ്റവും ചെറിയ മത്സരാർത്ഥികളിൽ ഒരാളായ മിയക്ക് ഓരോ തവണയും പങ്കുവയ്ക്കാനുള്ളത്.

ഉമ്മച്ചി ഡിസൈൻ ചെയ്യുന്ന മനോഹര വേഷങ്ങളൊക്കെ അണിഞ്ഞാണ് ഓരോ തവണയും മിയ പാട്ടുവേദിയിൽ എത്താറുള്ളത്. ആലിപ്പഴം പെറുക്കാം എന്ന ഗാനം ആലപിക്കാൻ എത്തിയപ്പോൾ പാട്ടിനൊപ്പം ഐസ് വീഴ്ത്തിയെന്നു പറഞ്ഞ് മിയക്കുട്ടിയെ ജഡ്ജസ് പറ്റിച്ചത്. പാടി മഴ പെയ്യിക്കാനൊക്കെ പറ്റും പക്ഷെ, ഐസ് വീഴിക്കണമെങ്കിൽ മിയക്കുട്ടി വിചാരിക്കണം എന്നൊക്കെ ജഡ്ജസ് പറഞ്ഞതോടെ കുഞ്ഞു പാട്ടുകാരിയും ഹാപ്പിയായി.

Read More: ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് ഹിറ്റായി; പക്ഷേ, ഈ ഫാത്തിമ ആരാണെന്ന് മാത്രം മിയക്കുട്ടിയോട് ചോദിക്കരുത്- രസികൻ വിഡിയോ

അതിനൊപ്പം വീട്ടിലെ കുഞ്ഞാവ മിയക്കുട്ടിയല്ലേ എന്ന് മധു ബാലകൃഷ്ണൻ ചോദിച്ചതോടെ പാട്ടുവേദിയിൽ രസകരമായ നിമിഷങ്ങൾ പിറന്നു. ഞാൻ കുഞ്ഞവയല്ല, വീട്ടിലെ മൂന്നാമത്തെ ആളാണ് എന്ന് മിയ മറുപടിയും നൽകി. മൂന്നാമത്തെയാളെന്ന് പറയുമ്പോൾ മൂത്തയാളല്ലേ എന്ന് എം ജി ശ്രീകുമാർ ചോദിച്ചതോടെ മിയക്കുട്ടിയും ആകെ കൺഫ്യൂഷനിലായി. ആ രസകരമായ നിമിഷങ്ങൾ കാണാം.

Story highlights- miah mehak and m g sreekumar funny chat